ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ‘കാവി ഭീകരത’ അന്വേഷിക്കണമെന്ന് കോടതി (Saffron terror remarks: Court orders probe)
Bookmark and Share Feedback Print
 
PTI
കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം നടത്തിയ ‘കാവി ഭീകരത’ പ്രയോഗത്തെ കുറിച്ച് അന്വേഷിക്കാന്‍ ഗുജറാത്തിലെ ഒരു കോടതി ഉത്തരവിട്ടു. സ്വാമി നിജാനന്ദ് തീര്‍ത്ഥ് എന്നയാള്‍ നല്‍കിയ അപകീര്‍ത്തി കേസിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ക്രിമിനല്‍ ശിക്ഷാനിയമം 202 അനുസരിച്ച് എസ്പി റാങ്കില്‍ കുറയാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാനും 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് ഉത്തരവ്. മെട്രോപോളിത്തന്‍ മജിസ്ട്രേറ്റ് എംജി ദെവെ ആണ് ഉത്തരവിട്ടത്.

‘കാവി ഭീകരത’ എന്ന പദപ്രയോഗത്തിലൂടെ ആഭ്യന്തരമന്ത്രി ലക്ഷക്കണക്കിന് ഹിന്ദു സന്യാസിമാരുടെ വികാരം വ്രണപ്പെടുത്തി എന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്.

കാവി എന്നത് ഹിന്ദു മതത്തിന്റെ പ്രതീകമാണ്. രാജ്യത്തുടനീളമുള്ള സന്യാസിമാര്‍ ഇതേ നിറത്തിലുള്ള വസ്ത്രമാണ് ധരിക്കുന്നത്. കാവി എന്നത് ത്യാഗത്തിന്റെയും സമാധാനത്തിന്റെയും കൂടി നിറമാണെന്നും അതിനെ അപകീര്‍ത്തിപ്പെടുത്തുന്നവരെ ശിക്ഷിക്കണം എന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.

ഓഗസ്റ്റ് 25 ന് ന്യൂഡല്‍ഹിയില്‍ സംസ്ഥാന പൊലീസ് മേധാവികളുടെ യോഗത്തില്‍ വച്ചാണ് ചിദംബരം വിവാദമായ ‘കാവി ഭീകരത’ എന്ന പ്രയോഗം നടത്തിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍