ന്യൂഡല്‍ഹി, തിങ്കള്‍, 6 സെപ്റ്റംബര്‍ 2010( 13:52 IST )
ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രം ആക്രമിച്ച കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ സുദര്‍ശന്‍ റെഡ്ഡി, എസ് നിജ്ജര്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
2010 ജൂണിലായിരുന്നു ഗുജറാത്ത് ഹൈക്കോടതി മൂന്ന് പ്രതികളുടെയും വധശിക്ഷ ശരിവച്ചത്. ഇവര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ വധ ശിക്ഷ റദ്ദാക്കണമെന്നും കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസ് നല്‍കി.
2002 സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അക്ഷര്‍ധാം ക്ഷേത്രത്തിലേക്ക് കടന്ന് കയറിയ ഭീകരര്‍ നടത്തിയ വെടിവയ്പിലും ഗ്രനേഡ് ആക്രമണത്തിലും 32 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 80 പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു.
പതിനാല് മണിക്കൂര്‍ നീണ്ട കമാന്‍ഡോ നടപടികള്‍ക്ക് ഒടുവില്‍ രണ്ട് ഭീകരരെ വധിക്കാനും മൂന്ന് പേരെ പിടികൂടാനും കഴിഞ്ഞു. ആക്രമണം നടക്കുമ്പോള്‍ അറുന്നൂറോളം പേര്‍ ക്ഷേത്രത്തിലുണ്ടായിരുന്നു.