ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » 26/11 കമ്മീഷന്‍: ഇന്ത്യയ്ക്ക് വിസമ്മതമില്ല (India open to Pak proposal to form commiission)
Bookmark and Share Feedback Print
 
PRO
മുംബൈ ഭീകരാക്രമണ കേസില്‍ സാക്ഷി മൊഴി ശേഖരിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കാനുള്ള പാകിസ്ഥാന്‍ നീക്കത്തോട് ഇന്ത്യ സഹകരിക്കുമെന്ന് സൂചന. കമ്മീഷന്‍ ഇന്ത്യ സന്ദര്‍ശിച്ചായിരിക്കും കസബിന്റെ മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തുന്നത്.

ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പാകിസ്ഥാന്‍ കോടതിക്ക് മുന്നില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴി നല്‍കാന്‍ അനുവദിച്ച നിലയ്ക്ക് കമ്മീഷനു മുന്നില്‍ മൊഴി നല്‍കുന്നതിനും തടസ്സമുണ്ടാവില്ല എന്നാണ് ഇന്ത്യന്‍ സര്‍ക്കാരിലെ ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാകിസ്ഥാന്‍ നിയമം അനുസരിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്താന്‍ കഴിയാത്തതിനാലാണ് ജുഡീഷ്യല്‍ കമ്മീഷനെ രൂപീകരിക്കാന്‍ ശ്രമം നടക്കുന്നത്.

പാകിസ്ഥാനിലെ നിയമം വീഡിയോ കോണ്‍ഫറന്‍സിംഗ് അനുവദിക്കാത്തത് മൂലം ലഷ്കര്‍-ഇ-തൊയ്ബ ഭീകരന്‍ സഖിയുര്‍ റഹ്മാന്‍ ലഖ്‌വി ഉള്‍പ്പെടെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളുടെ വിചാരണ വഴിമുട്ടിയതായി പാകിസ്ഥാന്‍ പറഞ്ഞിരുന്നു. ഇക്കാര്യം പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്ക് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശരത് സബര്‍വാളുമായുള്ള ചര്‍ച്ചയിലാണ് അറിയിച്ചത്. അതിനു ശേഷം, ഇന്ത്യന്‍ ആഭ്യന്തരമന്ത്രിയുമായും ഇക്കാര്യം ചര്‍ച്ച ചെയ്തെന്ന് മാലിക് വെളിപ്പെടുത്തിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍