ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » വിമതര്‍ നടത്തുന്നത് ലൈംഗിക ചൂഷണം (Mavoists sexually exploiting women)
Bookmark and Share Feedback Print
 
മാവോയിസ്റ്റുകള്‍ സ്ത്രീകളെ ലൈംഗിക പീഡനത്തിരയാക്കുന്നു എന്ന് പൊലീസ്. ഒറ്റപ്പെട്ട വിദൂര ഗ്രാമങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത് എന്നും പൊലീസ് ആരോപിക്കുന്നു.

അറസ്റ്റ് ചെയ്തതോ കീഴടങ്ങിയതോ ആയ വനിതാ വിമതരും തങ്ങള്‍ ലൈംഗിക ചൂഷണത്തിനു വിധേയരായി എന്ന് സമ്മതിക്കുന്നു. അടുത്തിടെ, പശ്ചിമ ബംഗാളില്‍ കീഴടങ്ങിയ വനിതാ മാവോ നേതാവും ഇതിന് അപവാദമല്ല എന്നും ഝാര്‍ഖണ്ഡ് ഐജി ആര്‍ കെ മാലിക് പറയുന്നു.

സാമ്പത്തിക, സാമൂഹിക പരാധീനതയും ഒറ്റപ്പെട്ട ഭൂപ്രകൃതിയും നല്‍കുന്ന ബലഹീനതകള്‍ മുതലെടുക്കുകയാണ് മാവോയിസ്റ്റുകള്‍ ചെയ്യുന്നത്. വനത്തിന് അടുത്തുള്ളതോ വനത്താല്‍ ചുറ്റപ്പെട്ടതോ ആയ ഗ്രാമങ്ങളില്‍ അഭയം തേടി എത്തുന്ന വിമതരാണ് ലൈംഗിക ചൂഷണം നടത്തുന്നത്. ഭയം മൂലം ഇവരെ കുറിച്ച് ഗ്രാമവാസികള്‍ പരാതിപ്പെടാറില്ല.

അടുത്തസമയത്ത് ഖുണ്ടിയിലും ബൊക്കാറോയിലും മാവോയിസ്റ്റുകള്‍ ഒളിച്ച് താമസിച്ചിരുന്ന സ്ഥലങ്ങളില്‍ നടത്തിയ തെരച്ചിലില്‍ കെട്ടുകണക്കിന് ഗര്‍ഭനിരോധന ഉറകള്‍ കണ്ടെടുത്തതായും മാലിക്ക് വെളിപ്പെടുത്തുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍