ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » മിസൈല്‍ വേഗ ചരിത്രമെഴുതാന്‍ ഇന്ത്യ (India to make hypersonic missile history)
Bookmark and Share Feedback Print
 
PRO
മിസൈലിന്റെ വേഗതയില്‍ ചരിത്ര നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ലോകത്തില്‍ ആദ്യമായി മണിക്കൂറില്‍ 6,000 കിലോമീറ്റര്‍ വേഗതയിലുള്ള മിസൈല്‍ നിര്‍മ്മിക്കുന്നതിന് ഇന്ത്യയും റഷ്യയുമായി കരാറില്‍ ഒപ്പുവയ്ക്കും.

വരുന്ന ഡിസംബറില്‍ റഷ്യന്‍ പ്രസിഡന്റ് ഡിമിട്രി മെദ്‌വെദെവിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ആയിരിക്കും ബ്രഹ്മോസ് മിസൈലിന്റെ അതിവേഗ പതിപ്പിന്റെ നിര്‍മ്മാണത്തിനുള്ള കരാറില്‍ ഒപ്പ് വയ്ക്കുക.

പുതിയതായി നിര്‍മ്മിക്കാനൊരുങ്ങുന്ന ഹൈപ്പര്‍സോണിക് പതിപ്പിന് നിലവിലുള്ള ബ്രഹ്മോസ് ക്രൂയിസ് പതിപ്പിനെക്കാള്‍ ഇരട്ടി വേഗതയുണ്ടാവും. മണിക്കൂറില്‍ 6,000 കിലോമീറ്റര്‍ വേഗതയുള്ള പുതിയ പതിപ്പിന് 290 കിലോമീറ്റര്‍ ആയിരിക്കും ആക്രമണ പരിധി.

2015-16 ല്‍ ബ്രഹ്മോസിന്റെ ഹൈപ്പര്‍സോണിക് പതിപ്പ് പുറത്തിറക്കാനാണ് ഇന്ത്യയുടെ ശ്രമം. അതോടെ, ലോകത്ത് ആദ്യമായി, മണിക്കൂറില്‍ 6,000 കിലോമീറ്റര്‍ വേഗതയുള്ള മിസൈല്‍ സ്വന്തമാക്കുന്ന രാജ്യം എന്ന ബഹുമതിയും ഇന്ത്യയ്ക്ക് സ്വന്തമാവും.

റഷ്യന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനവേളയില്‍ റഷ്യന്‍ സഹായത്തോടെ തമിഴ്നാട്ടില്‍ നിര്‍മ്മിച്ച കൂടംകുളം ആണവ പ്ലാന്റിന്റെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്യുമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍