ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ബീഹാര്‍: ബന്ദികളെ ഇന്ന് മോചിപ്പിക്കും (Bihar: Mavos to free 3 hostages)
Bookmark and Share Feedback Print
 
PRO
ബീഹാറിലെ ലഖിസരായ് ജില്ലയില്‍ നിന്ന് ബന്ദികളാക്കിയ മൂന്ന് പൊലീസുകാരെ ഞായറാഴ്ച മോചിപ്പിക്കും എന്ന് മാവോയിസ്റ്റുകള്‍. എന്നാല്‍, മുഖ്യമന്ത്രി നിതീഷ്കുമാര്‍ മുന്നോട്ടുവച്ച ചര്‍ച്ചാ വാഗ്ദാനം സ്വീകരിക്കുകയില്ല എന്ന് മാവോ വക്താവ് അവിനാശ് വെളിപ്പെടുത്തി.

പൊലീസുകാരെ ഞായറാഴ്ച മോചിപ്പിക്കും. എന്നാല്‍, അവരെ എവിടെയാണ് വിട്ടയയ്ക്കുന്നത് എന്ന് കുടുംബാംഗങ്ങളോട് മാത്രമേ പറയുകയുള്ളൂ. ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നവര്‍ സാധാരണ ജനങ്ങളാണ്, മാവോയിസ്റ്റുകളല്ല എന്നും അവിനാശ് പറഞ്ഞു.

ബീഹാര്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിനു ശേഷമാണ് മാവോയിസ്റ്റുകള്‍ ബന്ദികളെ വിട്ടയയ്ക്കും എന്ന് പറഞ്ഞത്. രണ്ട് മണിക്കൂര്‍ നീണ്ട യോഗത്തില്‍ മാവോയിസ്റ്റുകളുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ തീരുമാനമായിരുന്നു. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വിമതര്‍ക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ചര്‍ച്ചയില്‍ പങ്കെടുക്കില്ല എന്നാണ് മാവോയിസ്റ്റുകള്‍ പ്രതികരിച്ചത്.

മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ട് പോയ പൊലീസുകാരില്‍ ഒരാളെ വധിച്ചിരുന്നു. ഇതിനു ശേഷം നടത്തിയ തെരച്ചിലില്‍ ബന്ദിനാടകത്തിന്റെ സൂത്രധാരന്‍ എന്ന് കരുതുന്ന ഒരാളടക്കം രണ്ട് ഉന്നത മാവോ നേതാക്കളെ പൊലീസ് പിടികൂടി. ഞായറാഴ്ച മാവോകളുമായി ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന് വിമതര്‍ എന്ന് സംശയിക്കുന്ന എട്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍