ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » മഹാത്മാഗാന്ധി സോണിയാഗാന്ധിയുടെ ബന്ധു! ('Mahatma Gandhi was a relative of Sonia Gandhi')
Bookmark and Share Feedback Print
 
PRO
അതെ മഹാത്മാഗാന്ധി സോണിയാ ഗാന്ധിയുടെ ബന്ധുവാണ്. പറയുന്നത് മറ്റാരുമല്ല. ബെല്‍‌ഗാം സൌത്തിലെ ബി ജെ പി എം എല്‍ എ ആയ അഭയ് പാട്ടീലാണ്. ബി ജെ പിക്കാര്‍ പോലും സമ്മതിച്ച സ്ഥിതിയ്ക്ക് സംഗതി സത്യമാണെന്ന് ധരിക്കാന്‍ വരട്ടെ. നമ്മുടെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പഠനനിലവാരത്തെക്കുറിച്ച് മനസ്സിലാക്കാനായി ബെല്‍ഗാമിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ ഈ ഞെട്ടിക്കുന്ന സത്യം പറഞ്ഞത്.

ബെല്‍ഗാമിലെ ഒരു സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെത്തിയ എം എല്‍ എ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളോട് ആരാണ് മഹാത്മാഗാന്ധി എന്ന് ചോദിച്ചപ്പോഴാണ് സോണിയാ ഗാന്ധിയുടെ ബന്ധുവെന്ന് ഉത്തരം കിട്ടിയത്. മഹാത്മാഗാന്ധിയുടെ ജന്‍‌മസ്ഥലമെവിടെയെന്ന ചോദ്യത്തിന് കര്‍ണാടക അല്ലെ എന്നായിരുന്നു ഭൂരിഭാഗം കുട്ടികളുടെയും മറു ചോദ്യം. ചിലര്‍ ഒറീസ എന്നും പറഞ്ഞു.

നമ്മുടെ ഭരണഘടന എഴുതിയത് ആരെന്ന ചോദ്യത്തിന് ഒരു കുട്ടിക്കൊഴികെ ബാക്കി എല്ലാവര്‍ക്കും ഓരോ ഉത്തരമായിരുന്നു. മഹാത്മാഗാന്ധി, രാജേന്ദ്ര പ്രസാദ്, വല്ലഭായ് പട്ടേല്‍ എന്നിങ്ങനെ പോയി ഉത്തരങ്ങള്‍. ആറാം ക്ലാസ് വിട്ട് പത്താം ക്ലാസിലെത്തിയ എം എല്‍ എയ്ക്ക് അല്‍‌പം ആശ്വാസമായി കുറച്ച് വിദ്യാര്‍ത്ഥികളൊക്കെ ശരിയുത്തരം പറഞ്ഞു. എന്നാല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഡോ രാജേന്ദ്രപ്രസാദ് എന്നിവരെക്കുറിച്ച് അവരും ഇതുവരെ കേട്ടിട്ടില്ല.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവരെക്കുറിച്ച് ചോദിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം നൂറു നാവ്. എല്ലാം കുട്ടികളെയും സ്കൂളിലെത്തിക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളുമെല്ലാം നിരവധി പദ്ധതികള്‍ ആ‍വിഷ്കരിക്കുന്നുണ്ടെങ്കിലും സ്കൂളിലെത്തുന്ന കുട്ടികളുടെ പഠനനിലവാരത്തെക്കുറിച്ച് ചിന്തിക്കാത്തതാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണമെന്നാണ് അഭയ് പാട്ടീല്‍ പറയുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍