ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഭീകരത രാഷ്ട്രീയവല്‍ക്കരിക്കുന്നു: ഗഡ്കരി (Congress puts politics around terrorism: Gadkari)
Bookmark and Share Feedback Print
 
PTI
കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ ‘കാവി ഭീകരത’ പ്രസ്താവനയ്ക്ക് എതിരെ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ശക്തമായി പ്രതികരിച്ചു. കോണ്‍ഗ്രസ്, ഭീകരതയെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ഗഡ്കരി കുറ്റപ്പെടുത്തി.

ഒരു ക്രിമിനലിനോ ഭീകരനോ ജാതിയോ മതമോ ഉണ്ടായിരിക്കില്ല. ഭീകരതയെ ഏതെങ്കിലും നിറവുമായി ബന്ധപ്പെടുത്താനും സാധിക്കില്ല. ‘കാവി ഭീകരത’ എന്ന പ്രയോഗത്തിലൂടെ ചിദംബരം ഇന്ത്യന്‍ സംസ്കാരത്തെ അപമാനിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് പ്രീണന നയമാണ് സ്വീകരിച്ചിരിക്കുന്നത്. ഭീകരതയെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് അപകടമാണ് എന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

നക്സല്‍ ഭീഷണി സാമൂഹിക-സാമ്പത്തിക പ്രശ്നമാണെന്നും ദേശവ്യാപകമായ പ്രശ്നത്തെ നേരിടാന്‍ സ്ഥിരമായ പദ്ധതി തയ്യാറാക്കണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രൂപീകരിക്കുന്ന നക്സല്‍ വിരുദ്ധ സമിതികളിലെ അംഗങ്ങള്‍ ടിവി ഷോകളില്‍ നക്സല്‍ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് ഇന്നുള്ളതെന്നും ഗഡ്കരി ചൂണ്ടിക്കാണിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍