ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയില്‍ ഒരു സ്കൂള്‍ വാനിന് തീപിടിച്ച് 15 കുട്ടികള്‍ക്ക് പൊള്ളലേറ്റു. വാനില്‍ ഉണ്ടായിരുന്ന കുട്ടികളെ എല്ലാം അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. വാനില്‍ ഘടിപ്പിച്ചിരുന്ന എല്‍പിജി ഗ്യാസ് കിറ്റിന് ഉണ്ടായ ചോര്‍ച്ചയാണ് അപകടത്തിനു കാരണമായത്.
ഏഴിനും എട്ടിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് തീപിടിച്ച വാനില്‍ ഉണ്ടായിരുന്നത്.