ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ബന്ദിനാടകം: മാവോ നേതാക്കളെ അറസ്റ്റുചെയ്തു (Hostage Dramma: Mastermind suspect arrested)
Bookmark and Share Feedback Print
 
ബീഹാറിലെ ലഖിസരായ് ജില്ലയില്‍ പൊലീസുകാരെ തടവിലാക്കിയ ബന്ദിനാടകത്തിന്റെ സൂത്രധാരര്‍ എന്ന് കരുതുന്ന രണ്ട് മുതിര്‍ന്ന മാവോ നേതാക്കളെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ലഖിസരായിലെ വനമേഖലയില്‍ നടത്തിയ തെരച്ചിലിലാണ് മാവോ നേതാക്കള്‍ പിടിയിലായത്.

പിടിയിലായ പ്രമോദ് എന്നയാളാണ് ബന്ദിനാടകത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്നു. തടവിലാക്കിയ നാല് പൊലീസുകാരില്‍ ഒരാളെ മാവോകള്‍ കഴിഞ്ഞ ദിവസം വധിച്ചിരുന്നു. മറ്റ് മൂന്ന് പേരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബീഹാര്‍ ജയിലില്‍ കഴിയുന്ന എട്ട് മാവോകളെ വിട്ടയയ്ക്കണം എന്നാണ് വിമതരുടെ ആവശ്യം.

പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ സര്‍വകക്ഷിയോഗം വിളിച്ച അവസരത്തിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്.

മാവോ പ്രശ്നം നേരിടാന്‍ ബീഹാറിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്തേക്ക് നാലായിരം അര്‍ദ്ധ സൈനികരെ കൂടി നിയോഗിക്കണമെന്നാണ് നിതീഷ്കുമാര്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍