അനധികൃത ഖനനം കേന്ദ്രമന്ത്രിമാര്‍ക്കും പങ്ക്: യെദ്യൂരപ്പ
ബാംഗ്ലൂര്‍, വെള്ളി, 3 സെപ്റ്റംബര്‍ 2010( 16:37 IST )
PRO
കര്‍ണാടകയിലെ അനധികൃത ഇരുമ്പയിര് ഖനനത്തില്‍ നിരവധി കേന്ദ്ര മന്ത്രിമാര്‍ക്കും മുന്‍ മന്ത്രിമാര്‍ക്കും പങ്കുണ്ട്ന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. ഇവരുടെയെല്ലാം പങ്ക് തുറന്നു കാട്ടുമെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തെ അനധികൃത ഖനനത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തിയാല്‍ നിരവധി കേന്രമന്ത്രിമാരുടെയും സംസ്ഥാനത്ത് മന്ത്രിമാരായിരുന്നവരുടെയും പങ്ക് മറനീക്കി പുറത്തുവരും. ഇത് ഉടന്‍ തന്നെ ചെയും. ഇല്ലെങ്കില്‍ എന്‍റെ പേര് യെദ്യൂരപ്പയെന്നല്ല. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും താന്‍ ക്ഷമിക്കുകയായിരുന്നുവെന്നും ഇനി അതുണ്ടാവില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
തന്‍റെ ഭരണകാലത്ത് ഖനന ലൈസന്‍സ് പുതുക്കിയിട്ടില്ലെന്ന യെദ്യൂരപ്പയുടെ വാദം ശ്ര്ദ്ധ നുണയാണെന്ന കോണ്‍ഗ്രസിന്‍റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തന്‍റെ രണ്ട് വര്‍ഷ ഭരണക്കാലയളവില്‍ രണ്ട് ഖനന ലൈസന്‍സ് മാത്രമാണ് നല്‍കിയതെന്നും യെദ്യൂരപ്പ പറഞ്ഞു.
ശേഷിക്കുന്നവ കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശാനുസരണം പുതുക്കി നല്‍കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദശിക്കുമ്പോള്‍ മറ്റ് വഴികളില്ലാത്തതിനാലാണ് ലൈസന്‍സ് പുതുക്കി നല്‍കിയതെന്നും യെദ്യൂരപ്പ പറഞ്ഞു.