ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഐ പി എസ് ഉദ്യോഗസ്ഥയ്ക്ക് നടുറോഡില്‍ പീഡനം (Woman IPS officer dragged on road by subordinates)
Bookmark and Share Feedback Print
 
PRO
ഐ പി എസ് ഉദ്യോഗസ്ഥയ്ക്ക് നടുറോഡില്‍ പീഡനം. സഹപ്രവര്‍ത്തകരാണ് ട്രാഫിക് എസ് പി കല്‍പ്പന സക്സേനയെ നടുറോഡില്‍ അപമാനിച്ചത്. കല്‍പ്പനയെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും അപമാനിക്കുകയുമായിരുന്നു.

സഹപ്രവര്‍ത്തകര്‍ കൈക്കൂലി വാങ്ങിയതിനെ ചോദ്യം ചെയ്തതിനാണ് കല്‍പ്പനയെ സഹപ്രവര്‍ത്തകര്‍ അപമാനിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ് കല്‍പ്പന ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഇവരുടെ കൈയില്‍ പൊട്ടലും തലയ്ക്ക് മുറിവുകളുമുണ്ട്.

ട്രക്ക് ഡ്രൈവര്‍മാരോട് ട്രാഫിക് കോണ്‍സ്റ്റബിള്‍മാര്‍ കൈക്കൂലി വാങ്ങുന്നതറിഞ്ഞാണ് കല്‍പ്പന സംഭവ സ്ഥലത്തെത്തിയത്. ഡ്രൈവര്‍മാരില്‍ നിന്ന് കോണ്‍സ്റ്റബിള്‍മാര്‍ കൈക്കൂലി വാങ്ങുന്നത് കല്‍പ്പന നേരില്‍ കാണുകയും ചെയ്തു. ഇതോടെ കോണ്‍സ്റ്റബിള്‍മാര്‍ കല്‍പ്പനയെ ആക്രമിക്കുകയായിരുന്നു. അതിനു ശേഷം വാഹനത്തില്‍ കടന്നുകളയാന്‍ കോണ്‍സ്റ്റബിള്‍മാര്‍ ശ്രമിച്ചെങ്കിലും ഡ്രൈവറുടെ വസ്ത്രത്തില്‍ കല്‍പ്പന കയറിപ്പിടിച്ചു.

എന്നാല്‍ വാഹനം നിര്‍ത്താന്‍ കോണ്‍സ്റ്റബിള്‍മാര്‍ തയ്യാറായില്ല. ഒരു കിലോമീറ്ററോളം ഇതേ നിലയില്‍ കല്‍പ്പനയെ അവര്‍ നടുറോഡിലൂടെ വലിച്ചിഴച്ചു. പിന്നീട് കല്‍പ്പനയെ തള്ളിയിട്ട് വാഹനം ഓടിച്ചുപോകുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ഒരു കോണ്‍സ്റ്റബിളിനെ അറസ്റ്റു ചെയ്തു. രണ്ടുപേരെ ഇനിയും പിടികൂടാനുണ്ട്. മൂന്ന് കോണ്‍സ്റ്റബിള്‍മാരെയും സസ്പെന്‍ഡ് ചെയ്തതായി ഡി ഐ ജി എന്‍ കെ ശ്രീവാസ്തവ അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍