ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » മാവോയിസ്റ്റുകള്‍ വധിച്ചത് ലൂകാസ് ടിറ്റെയെ (Bihar hostage crisis: Lucas Tete not Abhay killed by Maoists)
Bookmark and Share Feedback Print
 
പൊലീസ് കസ്റ്റഡിയിലുള്ള മാവോയിസ്റ്റുകളെ മോചിക്കണമെന്നാവശ്യപ്പെട്ട് ലാഖിസാരെ ജില്ലയില്‍ നിന്നു ഞായറാഴ്ച തട്ടിക്കൊണ്ടു പോയ നാലു പൊലീസ്‌ ഉദ്യോഗസ്ഥരില്‍ മാവോയിസ്റ്റുകള്‍ വധിച്ച പൊലീസുകാരന്‍ ലൂകാസ് ടിറ്റെയാണെന്ന് തിരിച്ചറിഞ്ഞു. തട്ടിയെടുക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്ന എസ് ഐ അഭയ് യാദവിന്‍റെ മൃതദേഹമാണ് കണ്ടെടുത്തതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ ബീഹാര്‍ മിലിട്ടറി പൊലീസിലെ എ എസ് ഐ ആയ ടിറ്റെയുടെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തതെന്ന് മുംഗര്‍ ഡെപ്യൂട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ ഷാരൂഖ് മജീദ് പറഞ്ഞു. അഭയ് കുമാര്‍ യാദവിനെയാണ് തങ്ങള്‍ വധിച്ചതെന്ന് നേരത്തെ മാവോയിസ്റ്റുകള്‍ അവകാശപ്പെട്ടിരുന്നു.

ഇന്നലെ പി ടി ഐ ഓഫീസിലേക്ക് ഫോണില്‍ വിളിച്ചാണ് തങ്ങള്‍ അഭയ് യാദവിനെ വധിച്ചുവെന്ന് മാവോയിസ്റ്റ്‌ വക്‌താവ്‌ അവിനാശ് അറിയിച്ചത്‌. ഇന്ന് 10 മണിക്കകം കസ്റ്റഡിയിലുള്ള മാവോയിസ്റ്റുകളെ മോചിപിച്ചില്ലെങ്കില്‍ മറ്റ് പൊലീസുകാരെയും വധിക്കുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മാവോയിസ്റ്റുകളെ മോചിപ്പിച്ചു തങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്ന് മാവോയിസ്റ്റുകളുടെ പിടിയില്‍ കഴിയുന്ന പൊലീസുകാര്‍ സര്‍ക്കാരിനോട്‌ അപേക്ഷിച്ചിരുന്നു. ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ്‌ പൊലീസ്‌ ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയത്‌. ഏറ്റുമുട്ടലില്‍ എട്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍