ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » സോണിയയെ അധ്യക്ഷയായി ഇന്ന് പ്രഖ്യാപിക്കും (Sonia Gandhi re-elected Congress chief, announcement today)
Bookmark and Share Feedback Print
 
കോണ്‍ഗ്രസ്‌ അധ്യക്ഷയായി സോണിയാ ഗാന്ധിയെ വീണ്ടും തെരഞ്ഞെടുത്തു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം കഴിഞ്ഞപ്പോള്‍ സോണിയയുടേതല്ലാതെ മറ്റൊരു പത്രികയും സമര്‍പ്പിക്കപ്പെട്ടില്ല. നാലാംവട്ടവും സോണിയ പാര്‍ട്ടി അധ്യക്ഷയായെന്ന ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നായി സോണിയയ്ക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ടത്‌ 56 പത്രികകളാണ്‌‍.

വിവിധ സംസ്ഥാനങ്ങളിലെ 7946 പി സി സി പ്രതിനിധികളാണ് കോണ്‍ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന അംഗങ്ങള്‍‍. ഇവരെ പ്രതിനിധാനം ചെയ്ത് കേരളത്തില്‍നിന്ന് മൂന്ന് സെറ്റ് അടക്കം 56 സെറ്റ് പത്രികകളാണ് സോണിയ ഗാന്ധിക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ടത്.

പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കേണ്ട ദിവസം ഇന്നാണ്. ഇതു കഴിഞ്ഞാല്‍, സോണിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. 1998ലാണ് സോണിയ കോണ്‍ഗ്രസ് അധ്യക്ഷയായി ആദ്യം ചുമതലയേറ്റത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍