ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഒരു പൊലീസുകാരനെ വധിച്ചുവെന്ന് മാവോയിസ്റ്റുകള്‍ (Maoists claim to have killed one hostage)
Bookmark and Share Feedback Print
 
ലാഖിസാരെ ജില്ലയില്‍ നിന്നു ഞായറാഴ്ച തട്ടിക്കൊണ്ടു പോയ നാലു പൊലീസ്‌ ഉദ്യോഗസ്ഥരില്‍ ഒരാളെ വധിച്ചുവെന്ന് മാവോയിസ്റ്റുകള്‍ അവകാശപ്പെട്ടു. പി ടി ഐ ഓഫീസിലേക്ക് ഫോണില്‍ വിളിച്ച് മാവോയിസ്റ്റ്‌ വക്‌താവ്‌ അവിനാശ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്‌. എന്നാല്‍ ഇതിന് പൊലീസ് സ്ഥിരീകരണമില്ല. മാവോയിസ്റ്റുകളെ വെള്ളിയാഴ്ച 10 മണിക്കകം മോചിപിച്ചില്ലെങ്കില്‍ മറ്റ് പൊലീസുകാരെയും വധിക്കുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തടവില്‍ കഴിയുന്ന എട്ടു മാവോയിസ്റ്റ്‌ നേതാക്കളെ മോചിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് ഒരു പൊലീസുകാരനെ വധിച്ചതെന്നും ഇയാള്‍ അവകാശപ്പെട്ടു. അതേസമയം മാവോയിസ്റ്റുകളുടെ അവകാശവാദം മുഖവിലയ്ക്കെടുക്കുന്നില്ലെന്നും പൊലീസുകാര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും ബീഹാര്‍ ഡി ജി പി നീല‌മാണി പറഞ്ഞു. മാവോയിസ്റ്റുകളെ മോചിപ്പിച്ചാല്‍ മാത്രമേ പൊലീസുകാരെ വിട്ടയയ്ക്കുകയുള്ളെന്നു മാവോയിസ്റ്റുകള്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു.

ഇന്നലെ നാലുമണിക്കകം മാവോയിസ്റ്റ്‌ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അതിനു തയാറാകാതിരുന്നതിനെ തുടര്‍ന്ന്‌ ഇന്നു രാവിലെ വരെ സമയം നീട്ടി നല്‍കിയിരുന്നു. മാവോയിസ്റ്റുകളുടെ പിടിയില്‍ കഴിയുന്ന പൊലീസുകാരും മാവോയിസ്റ്റുകളെ മോചിപ്പിച്ചു തങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്നു സര്‍ക്കാരിനോട്‌ അപേക്ഷിച്ചിരുന്നു. ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ്‌ പൊലീസ്‌ ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയത്‌. ഏറ്റുമുട്ടലില്‍ എട്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍