ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » വിധി പറഞ്ഞത് 148 കേസുകള്‍; ജഡ്ജിയ്ക്ക് റെക്കോര്‍ഡ് (Now Haryana judge decides 148 cases on single day)
Bookmark and Share Feedback Print
 
PRO
കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്ന് പരാതി പറയുന്നവര്‍ ഹരിയാനയിലെ കൈത്താല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ കെ ഷോറിയെ കണ്ടു പഠിക്കണം. ഒറ്റദിവസം കൊണ്ട് 148 കേസുകളില്‍ വിധി പറഞ്ഞാണ് ഷോറി പുതിയ റെക്കോര്‍ഡ് ഇട്ടത്.

111 കേസുകളില്‍ ഒറ്റ ദിവസം കൊണ്ട് വിധി പറഞ്ഞ ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജെ വി വി സത്യനാരായണ മൂര്‍ത്തിയുടെ വിധിപ്രഖ്യാപന റെക്കോര്‍ഡാണ് ഷോറി മറികടന്നത്. ഷോറി വിധിപറഞ്ഞ 148 കേസുകളില്‍ 137ഉം ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടതാണ്. ശേഷിക്കുന്നവ വാഹന അപകടങ്ങളും വിവാഹമോചനവുമായി ബന്ധപ്പെട്ടവയും.

ഇതാദ്യമായല്ല ഷോറി കേസുകളില്‍ അതിവേഗ തീര്‍പ്പ് കല്‍പ്പിക്കുന്നത്. കഴിഞ്ഞ മാസം മാത്രം അദ്ദേഹം 225 കേസുകളില്‍ വിധി പറഞ്ഞിരുന്നു. ഇതില്‍ ഓഗസ്റ്റ് ഒന്നിന് മാത്രം 87 കേസുകളില്‍ അദ്ദേഹം വിധി പറഞ്ഞു. എന്നാല്‍ തന്‍റെ വിധിപ്രഖ്യാ‍പന റെക്കോര്‍ഡിനെക്കുറിച്ച് പ്രതികരിക്കാന്‍ ഷോറി തയ്യാറായില്ല. എന്തായാലും ഷോറിയുടെ മാതൃക മറ്റ് ജഡ്ജിമാരും അനുകരിക്കുമെന്ന് തന്നെയാണ് നീതിന്യായവൃത്തങ്ങളിലെ പ്രതീക്ഷ.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍