ന്യൂഡല്‍ഹി, വ്യാഴം, 2 സെപ്റ്റംബര്‍ 2010( 10:13 IST )
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ സോണിയാ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. അധ്യക്ഷസ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയാണ് ഇന്ന്.
രാവിലെ പതിനൊന്ന് മണിയോടെ വരണാധികാരിക്കു മുമ്പില്‍ സോണിയാ ഗാന്ധിയുടെ പേര് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള പത്രിക സമര്‍പ്പിക്കും. ഓസ്കാര്‍ ഫെര്‍ണാണ്ടസ് ആണ് വരണാധികാരി.
കേരളത്തില്‍ നിന്ന് മൂന്ന് സെറ്റ് പത്രികകള്‍ സോണിയാ ഗാന്ധിയുടെ പേര് നിര്‍ദ്ദേശിച്ചു കൊണ്ട് സമര്‍പ്പിക്കും. കെ പി സി സി നേതൃത്വം നല്‍കുന്ന പത്രിക കൂടാതെ എം പിമാരുടെ പത്രികയും പോഷകസംഘടനകളുടെ പത്രികയുമുണ്ട്.