ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » മുംബൈക്കാരില്‍ ഒരാളാണെന്ന് അമിതാഭ് (Proid to be a Mumbaikar)
Bookmark and Share Feedback Print
 
PRO
താന്‍ മുംബൈക്കാരില്‍ ഒരാളാണെന്നും മുംബൈയിലെ വികസനങ്ങളെ താന്‍ എതിര്‍ക്കുന്നു എന്ന വാര്‍ത്ത കുപ്രചരണമാണെന്നും ബോളിവുഡ് ബിഗ് ബി. ബ്ലോഗില്‍ മെട്രോ റയില്‍ പദ്ധതിയെ വിമര്‍ശിച്ചു എന്ന വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് മാധ്യമങ്ങള്‍ക്ക് എഴുതിയ കത്തിലാണ് ബച്ചന്‍ ഇക്കാര്യം പറഞ്ഞത്.

തനിക്കും തന്റെ കുടുംബത്തിനും ബഹുമാനവും അംഗീകാരവും നല്‍കിയത് മുംബൈയാണ്. മുംബൈക്കാരില്‍ ഒരാളാവുന്നതില്‍ അഭിമാനം മാത്രമേ ഉള്ളൂ. മെട്രോ റയില്‍‌വെക്കെതിരാണ് താനെന്നും മുംബൈക്കാര്‍ക്ക് എതിരാണ് താനെന്നും ഉള്ള വാര്‍ത്തകള്‍ കുപ്രചരണമാണ്. തന്റെ ബ്ലോഗില്‍ നിന്ന് ചിലഭാഗങ്ങള്‍ മാത്രം എടുത്ത് കാട്ടി മന:പൂര്‍വം സൃഷ്ടിക്കുന്ന വിവാദമാണിതെന്നും ബച്ചന്‍ തന്റെ കത്തില്‍ പറയുന്നു.

തന്റെ ബ്ലോഗ് സ്വന്തം ഹൃദയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. മെട്രോ സര്‍വീസ് തുടങ്ങുമ്പോള്‍ ഉണ്ടാവുന്ന പൊതുജനങ്ങളുടെ സന്തോഷത്തെ കുറിച്ചും ലോക്കല്‍ ട്രെയിനിലെ തള്ളിനെ കുറിച്ചും ടാക്സിയുടെയും ഓട്ടോയുടെയും അനിശ്ചിതത്വത്തെ കുറിച്ചും താന്‍ മാധ്യമങ്ങള്‍ വിവാദമാക്കിയ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്. വിവാദമായ ബ്ലോഗ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത് ‘സഹയാത്രികര്‍ക്ക് സ്വാഗതം’ എന്ന് പറഞ്ഞാണെന്നും താനും മുംബൈക്കാരില്‍ ഒരാളാണെന്നും ബച്ചന്‍ തന്റെ കത്തില്‍ വ്യക്തമാക്കുന്നു.

“മെട്രോ ലൈന്‍ വരുന്നതിന്റെ ഭാഗമായി വീടുകളുടെ ഉറപ്പ് പരിശോധിക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ ‘പ്രതീക്ഷ‘യിലും എത്തിയിരുന്നു. അതുകൊണ്ട്, ‘സ്വകാര്യതയ്ക്ക് വിട, സഹയാത്രികന് സ്വാഗതം“, എന്ന് ബച്ചന്‍ ബ്ലോഗ് ചെയ്തതാണ് വിവാദമായത്. മുംബൈയിലെ വസതിയായ ‘പ്രതീക്ഷ’യ്ക്ക് സമീപത്തു കൂടി മെട്രോ ലൈന്‍ വരുന്നത് തന്റെ സ്വകാര്യതയ്ക്ക് ഭംഗമാവുമെന്ന് ബിഗ് ബി പറഞ്ഞതിനെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍ ആര്‍ പാട്ടീല്‍ അടക്കമുള്ള ഉന്നതര്‍ വിമര്‍ശിച്ചിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍