ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » മന്ത്രിമാരുടെ വിദേശ സന്ദര്‍ശനത്തിന് നിയന്ത്രണം (Ministers need PMO approval for foreign visits)
Bookmark and Share Feedback Print
 
കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ വിദേശ സന്ദര്‍ശനത്തിന് ഇനി പ്രധാനമന്ത്രിയുടെ അനുമതി വേണം. ചീഫ് സെക്രട്ടറിമാര്‍ക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച സര്‍ക്കുലറിലാണ് പുതിയ നിര്‍ദ്ദേശം.

പാര്‍ലമെന്റ് സെഷന്‍ നടക്കാത്ത അവസരത്തില്‍ മന്ത്രിമാര്‍ നടത്തുന്ന സ്വകാര്യ സന്ദര്‍ശനങ്ങള്‍ക്ക് മുന്‍‌കൂട്ടിയുള്ള രാഷ്ട്രീയ അംഗീകാരവും എഫ്‌സി‌ആര്‍‌എ (ഫോറിന്‍ കോണ്ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട്) അംഗീകാരവും ആവശ്യമാണ്. പാര്‍ലമെന്റ് സെഷന്‍ നടക്കുന്ന അവസരത്തില്‍ ഇതിനു പ്രധാനമന്ത്രിയുടെ അംഗീകാരവും ആവശ്യമാണ്.

മന്ത്രിമാരുടെ സ്വകാര്യ സന്ദര്‍ശനത്തില്‍ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെയോ ഉദ്യോഗസ്ഥരെയോ ഉള്‍പ്പെടുത്തരുത് എന്നും വ്യക്തമായ നിര്‍ദ്ദേശമുണ്ട്. അടുത്തിടെ ചിലമന്ത്രിമാര്‍ നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ പ്രധാനമന്ത്രിയെ അസ്വസ്ഥനാ‍ക്കിയതു കാരണമാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത് എന്നാണ് സൂചന.

വിദേശ സന്ദര്‍ശനത്തിനു പോകുന്ന ഒരുമന്ത്രിയുടെ പ്രതിനിധി സംഘത്തില്‍ പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെടെ അഞ്ച് പേരെ മാത്രമേ ഉള്‍പ്പെടുത്താനാവൂ എന്ന് പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. സംയുക്ത പ്രതിനിധി സംഘമാണെങ്കില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താനാവും. പ്രതിനിധി സംഘത്തിലെ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെങ്കില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ പാലിക്കണം.

കൂടാതെ, വിദേശ സന്ദര്‍ശനം നടത്തുന്ന മന്ത്രിമാര്‍ വിദേശ സര്‍ക്കാരുമായോ അവരുടെ പ്രതിനിധികളുമായോ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുവാദമില്ലാതെ നേരിട്ട് ബന്ധപ്പെടാന്‍ പാടില്ല എന്നും പുതിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. മന്ത്രിമാര്‍ വിദേശ സന്ദര്‍ശനത്തിനു പോകുന്നതും മടങ്ങിയെത്തുന്നതുമായ തീയതികള്‍ പ്രധാനമന്ത്രിയെ വ്യക്തമായി അറിയിക്കണം. അതോടൊപ്പം, ചെലവിനെ കുറിച്ച് ധനകാര്യമന്ത്രാലയവും വിദേശശകാര്യമന്ത്രാലയവും പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം എന്നും സര്‍ക്കുലറില്‍ പറയുന്നു.

തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍