ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഭോപ്പാല്‍ ദുരന്തക്കേസ്‌: പ്രതികള്‍ക്ക് നോട്ടീസ് (SC reopens Bhopal gas leak case, issues notice to 7 convicted)
Bookmark and Share Feedback Print
 
ഭോപ്പാല്‍ വാതകദുരന്തക്കേസില്‍ യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ കേശുബ് മഹീന്ദ്ര അടക്കം ഏഴു പ്രതികള്‍ക്കു നോട്ടീസയയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവട്ടു. ഏഴു പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ ലഘൂകരിച്ച 1996ലെ സുപ്രീംകോടതിയുടെ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ സമര്‍പ്പിച്ച തെറ്റുതിരുത്തല്‍ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി തീരുമാനം.

പ്രതികള്‍ക്ക് രണ്ട് വര്‍ഷം മാത്രം തടവ് ശിക്ഷ ലഭിക്കുന്ന 304-എ വകുപ്പിനു പകരം ചുമത്തിയത് 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഐ പി സി 304-2 വകുപ്പ് ചുമത്തിക്കൂടെയെന്നും സുപ്രീം കോടതി ചോദിച്ചു. ദുരന്തമുണ്ടായി 26 വര്‍ഷത്തിനുശേഷമാണ് യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാനായ കേശുബ് മഹീന്ദ്രയടക്കം ഏഴു പ്രതികളെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്.

കേശുബ് മഹീന്ദ്രയ്ക്ക് പുറമെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന വിജയ് ഗോഖലെ, വൈസ് പ്രസിഡന്‍റായിരുന്ന കിഷോര്‍ കം‌ദാര്‍, വര്‍ക്സ് മാനേജര്‍ ജെ എന്‍ മുകുന്ദ്, പ്രൊഡക്ഷന്‍ മാനേജര്‍ കെ വി ഷെട്ടി, പ്ലാന്‍റ് സൂപ്രണ്ട് എസ് ഐ ഖുറേഷി, ഒരു പ്രൊഡക്ഷന്‍ അസ്സിറ്റന്‍റ് എന്നിവരെയാണ് രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കാന്‍ കോടതി നേരത്തെ ഉത്തരവിട്ടത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍