ജനസംഖ്യാ കണക്കെടുപ്പില്‍ ജാതി ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത മന്ത്രിസഭായോഗത്തിനുശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അറിയിച്ചു.
ജനസംഖ്യാ കണക്കെടുപ്പില്‍ ജാതി കൂടി ഉള്‍പ്പെടുത്തുന്നതിനെ നിരവധി ന്യൂനപക്ഷ സംഘടനകള്‍ എതിര്‍ത്തിരുന്നു. ജാതി കൂടി ഉള്‍പ്പെടുത്താനുള്ള തീരുമാനം ജനസംഖ്യാ കണക്കെടുപ്പ് അനന്തമായി നീട്ടിക്കൊണ്ടുപോകാനെ ഉപകരിക്കൂവെന്നും വാദമുയര്‍ന്നിരുന്നു.
സെന്‍സസിന്റെ അവസാന ഘട്ടത്തില്‍ ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ജാതി സെന്‍സസ് നടത്തുന്നത്. ഇതിന് മുമ്പ് 1931 ലാണ് ജാതി സെന്സസ് നടന്നത്.
അവസാന ഘട്ട കണക്കെടുപ്പില്‍ വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളും ശേഖരിയ്ക്കും. ഫോട്ടോ, വിരല്‍ അടയാളം, കൃഷ്ണമണി രേഖപ്പെടുത്തല്‍ ഇവയാണ് ബയോമെട്രിക് വിവരങ്ങള്‍. ഇതിന്‍റെ കൂടെയായിരിക്കും ജാതി കൂടി ഉള്‍പ്പെടുത്തുക.
ജാതി സെന്‍സസ് നടത്തണമെന്നത് പ്രധാനമായും സമാജ്‌വാദി, രാഷ്ട്രീയ ജനതാദള്‍ ജെ.ഡി.യു. എന്നീ പാര്‍ട്ടികളുടെ ആവശ്യമായിരുന്നു. പാര്‍ട്ടിയ്ക്കുള്ളില്‍ എതിരഭിപ്രായമുണ്ടായിട്ടും ബിജെപിയും ജാതി സെന്‍സസിന് അനുമതി നല്‍കി