അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നവംബര്‍ ഒമ്പതിന് ഇന്ത്യന്‍ പാര്‍ലമെന്റ് സന്ദര്‍ശിക്കും. ഇന്ത്യ സന്ദര്‍ശിക്കുന്ന ഒബാമ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. നവംബര്‍ രണ്ടാമത്തെ ആഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇതിനായി നേരത്തെയാക്കുമെന്നാണ് കരുതുന്നത്.
സന്ദര്‍ശനത്തില്‍ ആഗ്രയും ഒബാമ സന്ദര്‍ശിച്ചേക്കും. 2006 ല്‍ ഇന്ത്യ സന്ദര്‍ശിച്ച അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷിന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ബുഷ് പാര്‍ലമെന്റില്‍ പ്രസംഗിച്ചാല്‍ ഇടതുപാര്‍ട്ടികള്‍ പാര്‍ലമെന്റ് ബഹിഷ്‌ക്കരിക്കുമെന്ന ഭീഷണിയെത്തുടര്‍ന്നാണ് ബുഷിന് ഇന്ത്യന്‍ പാര്‍ലമെന്റിനെ അഭിസംബോധ ചെയ്യാന്‍ സാധിച്ചിരുന്നില്ല. 2000 ത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു.