അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകന്‍ രാഹുല്‍ മഹാജന്റെ രണ്ടാം വിവാഹവും തകര്‍ച്ചയുടെ വക്കില്‍. രാഹുലിന്റെ ഗാര്‍ഹിക പീഡനം സഹിക്കാനാവാതെ ഭാര്യ ഡിംപി ഗാംഗുലി വീടുവിട്ടിറങ്ങി. ഇനിയൊരിക്കലും രാഹുലിനടുത്തേക്കില്ല എന്നാണ് ഡിംപിയുടെ നിലപാട്.
വ്യാഴാഴ്ച വെളുപ്പിനെയാണ് ഡിംപി വീട് വിട്ടിറങ്ങിയത് എന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിംപി അഭിമുഖം നല്‍കുന്നസമയത്ത് അവരുടെ കൈകളിലും കാല്‍മുട്ടിനു താഴെയും കവിളിലും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാഴാഴ്ച വെളുപ്പിന് തന്റെ മൊബൈലില്‍ വന്ന ഒരു എസ്‌എംഎസിന്റെ ഉള്ളടക്കം എന്താണെന്ന് അറിയുന്നതിനായി രാഹുല്‍ തന്നെ ഉണര്‍ത്താന്‍ ശ്രമിച്ചു. മൊബൈലൈന്റെ കീ പാഡ് ലോക്ക് ചെയ്തിരുന്നതിനാല്‍ രാഹുലിന് അത് തുറക്കാന്‍ കഴിഞ്ഞില്ല. തന്നെ വിളിച്ചപ്പോള്‍ ഉറങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു മറുപടി പറഞ്ഞത്. മറുപടി കേട്ട് കോപാക്രാന്തനായ രാഹുല്‍ തന്നെ മര്‍ദ്ദിക്കാന്‍ ആരംഭിച്ചു.
രാഹുല്‍ തന്നെ അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയും തലമുടിയില്‍ പിടിച്ച് ഇഴയ്ക്കുകയും ചെയ്തു. മര്‍ദ്ദനം രൂക്ഷമായപ്പോള്‍ രാഹുലിനെ തള്ളിമാറ്റി ഫോണുമെടുത്ത് താന്‍ മുറിയില്‍ നിന്ന് രക്ഷപെട്ടു. പിന്നീട്, ഒരു സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് രക്ഷപെട്ടത് എന്നും ഡിംപി പറഞ്ഞതായി മുംബൈ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച വൈകിട്ട് തന്റെ പിതാവ് രാഹുലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ അവിടേക്ക് തിരിച്ചു ചെന്ന് തന്റെ സാധനങ്ങള്‍ എടുത്ത് മടങ്ങി എന്നും ഡിംപി പറയുന്നു. എന്നാല്‍, ഭാര്യമായി പ്രശ്നങ്ങള്‍ ഒന്നുമില്ല എന്നാണ് രാഹുല്‍ മഹാജന്‍ ഇതെ കുറിച്ച് പ്രതികരിച്ചത്.
“രാഹുല്‍ ദുല്‍ഹനിയ ലേ ജായേഗ” എന്ന റിയാലിറ്റി ഷോയിലൂടെ കഴിഞ്ഞ മാര്‍ച്ചിലായിരുന്നു രാഹുലിന്റെയും മോഡല്‍ ആയ ഡിംപിയുടെയും വിവാഹം. ഇവരുടെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ അസ്വാരസ്യങ്ങള്‍ തലപൊക്കിത്തുടങ്ങി എന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി രാഹുലിന്റെ പീഡനമുറ ക്രൂരമായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
താന്‍ രണ്ടാം വര്‍ഷ പരീക്ഷ എഴുതാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതു മുതലാണ് രാഹുലിന്റെ സ്വഭാവത്തില്‍ മാറ്റം വന്നതെന്ന് ഡിംപി പറയുന്നു. കൊല്‍ക്കത്തയിലേക്ക് പോകുന്നത് രാഹുലിന് ഇഷ്ടമായിരുന്നില്ല. കോപം വരുമ്പോഴൊക്കെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും ഡിംപി വെളിപ്പെടുത്തുന്നു.
ഒരിക്കല്‍ രാഹുല്‍ തന്റെ നേരെ തോക്ക് ചൂണ്ടിയെന്നും മറ്റൊരു തവണ പീഡനം സഹിക്കാന്‍ വയ്യാതെ താന്‍ ഭര്‍ത്തൃമാതാവിനെ ഫോണ്‍ ചെയ്തു എന്നും ഡിംപി പറയുന്നു.
പൈലറ്റ് ആയിരുന്ന രാഹുലിന്റെ ആദ്യ ഭാര്യ ശ്വേത സിംഗും ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നു. 2008 ഓഗസ്റ്റിലാണ് ഇവര്‍ വേര്‍പിരിഞ്ഞത്.