'ഫെറ്റ്’ ഭീഷണി തുടരുന്നു, ഗുജറാത്തില്‍ കനത്ത ജാഗ്രത

അഹമ്മദാബാദ്‌| WEBDUNIA|
PRO
ഗുജറാത്തിനെ ‘ഫെറ്റ്’ കൊടുങ്കാറ്റ് രൂക്ഷമായി ബാധിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഗുജറാത്തിനെ ഫെറ്റ് കാര്യമായി ബാധിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ഫെറ്റ് ഗുജറാത്ത് തീരത്ത് നാശനഷ്ടം വിതയ്ക്കുമെന്നാണ് ഇപ്പോള്‍ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.

ശക്തമായ മഴയും കാറ്റും മിന്നലുമുണ്ടാകുമെന്നാണ് പ്രവചനം. ഫെറ്റ് ആക്രമണം ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഗുജറാത്ത് തീരത്തുനിന്ന് എണ്ണായിരത്തോളം പേരെയാണ് ഒഴിപ്പിച്ചത്. കച്ച്, കണ്ട്‌ല എന്നിവിടങ്ങളില്‍ നിന്നാണ് ജനങ്ങളെ ഒഴിപ്പിച്ചത്.

ഗുജറാത്ത് തീരത്ത് 75 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് ആഞ്ഞടിച്ചേക്കുമെന്നാണ് സൂചന. ഇവിടെ പ്രത്യേക സംഘങ്ങളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. കടലില്‍ പോകുന്നതില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ വിലക്കിയിട്ടുണ്ട്.

ഒമാനിലും പാകിസ്ഥാന്‍ തീരത്തും ഫെറ്റിന്‍റെ ഭീഷണിയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :