'ഫെറ്റ്’ ദിശ മാറി, ഒമാനില്‍ വീശിയടിച്ചേക്കും

ഫെറ്റ്| WEBDUNIA|
ചുഴലി കൊടുങ്കാറ്റിനു പിന്നാലെ രൂപപ്പെട്ട ഫെറ്റ് കൊടുങ്കാറ്റിന്‍റെ ദിശ മാറി. ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന ഫെറ്റ് ഇപ്പോള്‍ ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൊടുങ്കാറ്റ് ബാധിച്ചില്ലെങ്കിലും വെള്ളിയാഴ്ചയോടെ സൌരാഷ്ട്രയിലും കച്ചിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിട്ടുണ്ട്.

അറേബ്യന്‍ കടലില്‍ രൂപം കൊണ്ട ഫെറ്റ് കൊടുങ്കാറ്റ് മാരക പ്രഹരശേഷിയുള്ളതാണ്. ഇത് ഒമാന്‍ തീരത്തേക്കാണ് ഇപ്പോള്‍ കടന്നിരിക്കുന്നത്. 85 കിലോമീറ്റര്‍ വേഗതയില്‍ വരെ ഈ കാറ്റ് വീശിയടിച്ചേക്കുമെന്നാണ് സൂചന.

അതേസമയം, ഗുജറാത്തിലെ ജാം‌നഗര്‍, ജുനഗധ്, അം‌റേലി, ഭവ്‌നഗര്‍, ബറൂച്ച്, സൂറത്ത്, രാജ്‌കോട്ട്, അഹമ്മദാബാദ്, വഡോദര എന്നിവിടങ്ങളില്‍ കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :