ട്രെയിനപകടം: 4 നക്സലുകള്‍ പിടിയില്‍

ഝാര്‍ഗ്രാം| WEBDUNIA|
പശ്ചിമബംഗാളിലെ ഝാര്‍ഗ്രാമില്‍ ജ്ഞാനേശ്വരി എക്സ്പ്രസ് പാളംതെറ്റിയ അപകടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന് കരുതുന്ന നാല് നക്സലൈറ്റുകളെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു.

സിആര്‍പി‌എഫിന്റെ ഇരൂന്നിരണ്ടാം ബറ്റാലിയനും സംസ്ഥാന പൊലീസിലെ ഒരു വിഭാഗവും ചേര്‍ന്ന് ഝാര്‍ഗ്രാം പൊലീസ്സ്റ്റേഷന്‍ പരിധിയിലുള്ള ഗുയിമെരയില്‍ നിന്ന് എട്ട് പേരെ അറസ്റ്റുചെയ്തു എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതില്‍ നാല് പേര്‍ നക്സലുകളാണ്.

ദിലിപ് മഹാതോ, ലാല്‍‌തൊ മഹാതൊ, അഷിത് മഹാതൊ, കമലേഷ് മഹാതോ എന്നിവരാണ് ഇന്നലെ പിടിയിലായ നക്സലുകള്‍. ട്രെയിനപകടം ഉണ്ടാക്കാനായി എത്തിയ മാവോയിസ്റ്റുകള്‍ക്ക് വേണ്ട സഹായം നല്‍കി എന്ന് ഇവരെ ചോദ്യം ചെയ്തപ്പോള്‍ വെളിവായിട്ടുണ്ട്.

ഹൌറ-കുര്‍ള ലോകമാന്യ തിലക് ജ്ഞാനേശ്വരി എക്സ്പ്രസ് ട്രെയിനിന്റെ 13 ബോഗികളായിരുന്നു പാളം തെറ്റിയത്. നക്സലുകള്‍ സൃഷ്ടിച്ച അപകടത്തില്‍ 148 പേര്‍ മരിക്കുകയും 200ല്‍ അധികം ആളുകള്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :