ലൈലയ്ക്ക് പിന്നാലെ ‘ഫെറ്റ്’ ഭീഷണിയാവുന്നു

ന്യൂഡല്‍ഹി| WEBDUNIA|
ചുഴലി കൊടുങ്കാറ്റിനു പിന്നാലെ ഫെറ്റ് കൊടുങ്കാറ്റും ഇന്ത്യയ്ക്ക് ഭീഷണിയാവുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഫെറ്റ് കൊടുങ്കാറ്റ് ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

കൂടുതല്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഫെറ്റ് ചുഴലി വടക്ക് പടിഞ്ഞാറ്, വടക്ക് ദിക്കിലേക്കായിരിക്കും നീങ്ങുന്നത്. 85 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കുന്ന ഫെറ്റ് ഗുജറാത്ത് തീരത്തും അടുത്തുള്ള പാകിസ്ഥാന്‍ തീരത്തും നാശം വിതയ്ക്കുമെന്നാണ് സൂചന.

കാറ്റിനെതുടര്‍ന്ന് അടുത്ത 48 മണിക്കൂറിനുള്ളില്‍ ഗുജറാത്ത് തീരത്ത് കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. മത്സ്യബന്ധന തൊഴിലാളികള്‍ ഈ സമയം കടലില്‍ പോകരുത് എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :