അക്ഷര്‍ധാം: പ്രതികളുടെ വധശിക്ഷ ശരിവെച്ചു

അഹമ്മദാബാദ്| WEBDUNIA|
അക്ഷര്‍ധാം ആക്രമണക്കേസിലെ ലഷ്കര്‍ ഭീകരായ മൂന്നു പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. കേസ് പരിഗണിച്ച പോട്ട കോടതി 2006 ജൂലൈയില്‍ മൂന്നു പേര്‍ക്കു വധശിക്ഷ വിധിച്ചിരുന്നു. ഈ വിധിയാണ് ഇന്ന് ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചത്.

2002 സെപ്റ്റംബര്‍ 24നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഗുജറാത്ത് ഗാന്ധിനഗറിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ കടന്ന രണ്ടു ഭീകരര്‍ തുടരെ വെടിവയ്പു നടത്തുകയായിരുന്നു. ഒരു എന്‍ എസ് ജി കമാന്‍ഡോയും ഒരു കോണ്‍സ്റ്റബിളും രണ്ടു കമാന്‍ഡോകളും ക്ഷേത്രത്തില്‍ എത്തിയ സന്ദര്‍ശകരും ഉള്‍പ്പെടെ 32 പേര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടിരുന്നു.

സംഭവത്തില്‍ 79 പേര്‍ക്ക് പരുക്കേറ്റിരുന്നു. നിരവധി പേരെ ബന്ദികളാക്കിയ ഭീകരര്‍ ദിവസങ്ങളോളം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി. കമാന്‍ഡോ ഓപ്പറേഷനൊടുവില്‍ രണ്ടു ഭീകരര്‍ മരിക്കുകയും മൂന്നു പേര്‍ പിടിയിലാകുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ 600 പേര്‍ ക്ഷേത്രത്തിലുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :