ബോംബ് ഭീഷണി: ഒറീസയില്‍ ട്രെയിനുകള്‍ വൈകി

റൂര്‍ക്കല| WEBDUNIA|
ഒറീസയിലെ ഝാര്‍സുഗുഡയ്ക്ക് അടുത്ത് റയില്‍‌വെ ട്രാക്കില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുംബൈ - ഹൌറ പാതയില്‍ ശനിയാഴ്ച ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറോളം വൈകി.

റൂര്‍ക്കലയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ ചൌക്കിപദയിലാണ് റയില്‍‌വെ ട്രാക്കില്‍ നിന്ന് അഞ്ച് നാടന്‍ ബോംബുകള്‍ കണ്ടെടുത്തത്. ഇത് വിവാഹ ആഘോഷങ്ങള്‍ക്കും മറ്റും പടക്കങ്ങള്‍ക്ക് ഒപ്പം ഉപയോഗിക്കുന്നതരം ശക്തികുറഞ്ഞ ബോംബുകളാണെന്ന് റയില്‍‌വെ അധികൃതര്‍ സ്ഥിരീകരിച്ചു.

ബോംബ് സ്വാഡിനെ വിവരം അറിയിച്ചു എങ്കിലും സ്ക്വാഡ് എത്തുന്നതിനു മുമ്പ് പൊലീസ് ഉദ്യോഗസ്ഥര്‍ ബോംബ് നിര്‍വീര്യമാക്കിയിരുന്നു.

സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. ട്രാക്കില്‍ നിന്ന് കണ്ടെടുത്ത ബോംബുകള്‍ പ്രാദേശിക ക്രിമിനലുകള്‍ ഉപേക്ഷിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :