ട്രെയിനപകടം: ഫിഷ് പ്ലേറ്റുകള്‍ മാറ്റിയിരുന്നു

കൊല്‍ക്കത്ത| WEBDUNIA|
പടിഞ്ഞാറന്‍ മിഡ്നാപ്പൂരില്‍ വെള്ളിയാഴ്ച വെളുപ്പിന് നടന്ന ട്രെയിന്‍ അപകടത്തിനു കാരണം പാളങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഫിഷ് പ്ലേറ്റുകള്‍ ഇളക്കി മാറ്റിയതാണെന്നും സ്ഫോടനമാണെന്നും രണ്ട് വാദഗതികള്‍.

ഹൌറ-മുംബൈ എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി അടുത്ത ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കാനിടയായതിനു കാരണം മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനമാണെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച റയില്‍‌വെ മന്ത്രി മമത ബാനര്‍ജി പറഞ്ഞു. എന്നാല്‍, അപകട സ്ഥലത്ത് ഫിഷ് പ്ലേറ്റുകള്‍ ഇളക്കി മാറ്റിയിട്ടിരിക്കുന്നത് കാണാമെന്നും പാളങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഫിഷ് പ്ലേറ്റുകള്‍ ഇളക്കിയതാണ് അപകട കാരണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു.

വെള്ളിയാഴ്ച വെളുപ്പിന് 1:30 ന് ആണ് അപകടം നടന്നത്. യാത്രക്കാരില്‍ മിക്കവരും നല്ല ഉറക്കത്തിലായിരിക്കുമ്പോഴാണ് അപകടം നടന്നത്. എന്നാല്‍, ഉടനടി സഹായമെത്തിക്കുന്നതില്‍ റയില്‍‌വെ പരാജയപ്പെട്ടു എന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്‍. രാവിലെ അഞ്ചരയോടെ മാത്രമാണ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :