‘ലൈല ഇഫക്ട്‘, കാലവര്‍ഷം താമസിക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
ചുഴലിക്കൊടുങ്കാറ്റ് വീശിയതു കാരണം ഇത്തവണ കാലവര്‍ഷം 3-4 ദിവസം വരെ താമസിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍.

ഇന്ത്യന്‍ ഉപദ്വീപിലെ കാലവര്‍ഷത്തിന് തുടക്കമാവേണ്ടത് കേരളത്തിലാണ്. ജൂണ്‍ 30 ന് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ പ്രതീക്ഷിച്ചതിലും മൂന്ന് ദിവസം നേരത്തെ കാലവര്‍ഷമെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രവചനം.

എന്നാല്‍, ഇപ്പോഴത്തെ നില വച്ച്, ജൂണ്‍ രണ്ടിനു മുമ്പ് കേരളത്തില്‍ കാലവര്‍ഷം ലഭിക്കുകയില്ല എന്നാണ് സൂചന. നിലവില്‍, കേരളത്തില്‍ ലഭിക്കുന്നുണ്ട് എങ്കിലും അത് കാലവര്‍ഷമല്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

മഴമേഘങ്ങളെ ഇന്ത്യന്‍ തീരത്തേക്ക് അടുപ്പിക്കുന്ന കാറ്റ് ശക്തമാവാന്‍ ഇനിയും രണ്ട് ദിവസങ്ങള്‍ കൂടി എടുക്കുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :