‘വാങ്ങിയ ഭാര്യ’ വിഷം നല്‍കി മുങ്ങി!

മുസാഫര്‍ നഗര്‍| WEBDUNIA|
PRO
ഇടനിലക്കാരന് രൂപ നല്‍കി ഒരു സ്ത്രീയെ വാങ്ങി ഭാര്യയാക്കിയ ഭര്‍ത്താവിനും അയാളുടെ ബന്ധുക്കള്‍ക്കും കഷ്ടകാലം. ഭര്‍ത്തൃവീട്ടുകാര്‍ക്ക് വിഷം നല്‍കിയ ശേഷം ആഭരണവും പണവുമായി മുങ്ങി!

ഞായറാഴ്ച ദുല ഖേരി ഗ്രാമത്തിലാണ് സംഭവം നടന്നത് എന്ന് പൊലീസ് വെളിപ്പെടുത്തുന്നു. 80,000 രൂപയും ആയിരക്കണക്കിനു രൂപ വിലവരുന്ന ആഭരണങ്ങളും എടുത്താണ് ‘വാങ്ങിയ ഭാര്യ’ രക്ഷപെട്ടത്.

സിം‌ലയില്‍ നിന്ന് ഒരു ഇടനിലക്കാരന് 35,000 രൂപ കൊടുത്ത് വാങ്ങി നാട്ടില്‍ കൊണ്ടുവന്ന് വിവാഹം ചെയ്ത സ്ത്രീയാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും വിഷം നല്‍കിയ ശേഷം ഓടിപ്പോയതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ഇവര്‍ വിഷം നല്‍കിയ ഒമ്പത് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.

വിഷം നല്‍കിയ ശേഷം ഓടിപ്പോയ സ്ത്രീയ്ക്കും അവരെ വില്‍ക്കാന്‍ നിന്ന ദല്ലാളിനും വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് വെളിപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :