‘ലൈല’യ്ക്ക് പിന്നില്‍ പാകിസ്ഥാന്‍

മുംബൈ| WEBDUNIA|
PRO
PRO
രാജ്യത്തിന്‍റെ കിഴക്കന്‍ ഭാഗങ്ങളില്‍ ഭീതി വിതച്ചുകൊണ്ടെത്തിയ ഏതാണ്ട് ദുര്‍ബലമായിരിക്കുകയാണ്. അതേസമയം, ഈ ചുഴലിക്കാറ്റിന്‍റെ പേര് ജനങ്ങളില്‍ കൌതുകമുണര്‍ത്തിയിട്ടുണ്ട്. ലൈലയെന്ന് കേള്‍ക്കുമ്പോള്‍ കാറ്റിന് പകരം കൈയ്യില്‍ മൈലാഞ്ചിയണിഞ്ഞ് കുണുങ്ങിയെത്തുന്ന ഒരു മൊഞ്ചത്തിയെയാണ് പെട്ടന്ന് ഓര്‍മ്മ വരിക.

ഇപ്പോഴത്തെ ലൈലയുടെ പൂര്‍ണ ക്രെഡിറ്റും പാകിസ്ഥാനാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്ന ജോലി സമുദ്രത്തിന് വടക്കുള്ള എട്ട് രാഷ്ട്രങ്ങള്‍ക്കാണ് - ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, മാലദ്വീപ്, മ്യാന്മാര്‍, ഒമാന്‍, തായ്‌ലന്‍ഡ് എന്നിവയാണവ. ആഗോള കാലാവസ്ഥാ സംഘടനയും ഐക്യരാഷ്ട്രസഭയുടെ എക്കോണമിക് ആന്‍റ് സോഷ്യല്‍ കമ്മീഷനും ചേര്‍ന്നാണ് പേരിടല്‍ പ്രക്രിയയ്ക്ക് രൂപം കൊടുത്തിട്ടുള്ളത്.

പാശ്ചാത്യ രാജ്യങ്ങളിലേതില്‍ നിന്ന് വിരുദ്ധമായി, ഇന്ത്യന്‍ സമുദ്രത്തില്‍ കാറ്റ് രൂപപ്പെടുമ്പോള്‍ മുകളില്‍ പറഞ്ഞ എട്ട് രാജ്യങ്ങള്‍ കാലാവസ്ഥാ സംഘടനയുടെയും യുഎന്‍ എക്കോണമിക് ആന്‍റ് സോഷ്യല്‍ കമ്മീഷന്‍റെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഒരു പേര് കണ്ടെത്തും. ലൈലയെന്ന പേര് നിര്‍ദേശിച്ചത് പാകിസ്ഥാനാണ്.

2004 മുതല്‍ 64 ചുഴലിക്കാറ്റുകള്‍ക്ക് ഇതുവരെ പേരിട്ടിട്ടുണ്ട്. നാര്‍ഗിസ് (പാകിസ്ഥാന്‍), രശ്മി (ശ്രീലങ്ക), ഖായ്-മുഖ് (തായ്‌ലന്‍ഡ്), നിഷ (ബംഗ്ലാദേശ്), ബിജ്‌ലി (ഇന്ത്യ), ഐല (മാലദ്വീപ്), ഫ്യാന്‍ (മ്യാന്‍‌മാര്‍), വാര്‍ഡ് (ഒമാന്‍) എന്നിവയാണ് അവസാനം പേരിട്ട് എട്ട് ചുഴലിക്കാറ്റുകള്‍. ഒരു തവണ ചുഴലിക്കാറ്റ് വീശൈയടിക്കുന്നതോടെ അതിന്‍റെ പേര് കാലഹരാപ്പെടുകയും അടുത്തതവണ പുതിയ പേര് നിര്‍ദേശിക്കപ്പെടുകയുമാണ് ചെയ്യുക.

ഓസ്ട്രേലിയന്‍ കാലാവസ്ഥാ വകുപ്പാണ് ഇത്തരമൊരു പേരിടല്‍ ചടങ്ങിന് രൂപം നല്‍കിയത്. അതിന് മുമ്പ് 1എ, 1ബി തുടങ്ങി അക്ഷരമാലാക്രമത്തിലുള്ള പേരുകളാണ് നല്‍കിവന്നിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :