‘എയ്റ്റ് പാക്ക്‘ രഹസ്യവുമായി അമീര്‍ ഖാന്‍

ന്യൂഡല്‍ഹി| WEBDUNIA|
IFM
ബോളിവുഡ് താരങ്ങളില്‍ മസില്‍മാന്‍‌മാര്‍ ധാരാളമുണ്ടെങ്കിലും ‘ഗജിനി’ സിനിമയ്ക്ക് വേണ്ടി ‘എയ്റ്റ് പാക്ക്’ ശരീരം കടഞ്ഞെടുത്ത അമീര്‍ ഖാനോട് ബഹുമാനം തോന്നാത്തവര്‍ വിരളമായിരിക്കും. തന്റെ ‘എയ്റ്റ് പാക്ക്’ രഹസ്യങ്ങള്‍ സമൂഹിക വെബ്സൈറ്റായ ഫേസ് ബുക്കിലൂടെ അമീര്‍ ചര്‍ച്ച ചെയ്യുന്നു എന്ന വാര്‍ത്ത അമീറിന്റെ ആരാധകരെ സന്തോഷത്തിലാറാടിക്കുകയാണ്.

താന്‍ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നത് കൂടുതല്‍ ഗൌരവത്തോടെ കാണുകയാണ് എന്ന് പറയുന്ന അമീര്‍ തന്റെ ആ‍രാധകരുടെ ഫിറ്റ്നസിനെ കുറിച്ചു കൂടി ചര്‍ച്ച ചെയ്യാന്‍ ഒരു പ്രത്യേക ഗ്രൂപ്പ് തുടങ്ങാനും തീരുമാനിച്ചു. ഇതുവഴി ആരാധകരുടെ ഫിറ്റ്നസ് പ്രശ്നങ്ങളും താന്‍ പിന്നിട്ട ഫിറ്റ്നസ് വഴികളും പങ്കുവയ്ക്കാനാണ് ബോളിവുഡ് താരത്തിന്റെ തീരുമാനം.

ബോഡിബില്‍‌ഡിംഗില്‍ താല്‍പ്പര്യപ്പെടുന്നവര്‍ ലോക പ്രശസ്ത ബോഡി ബില്‍ഡറും കലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍നോള്‍ ഷ്വാസനറുടെ ‘ദ എന്‍സൈക്ലോപീഡിയ ഓഫ് ബോഡി ബില്‍ഡിംഗ്’ വായിച്ചിരിക്കണമെന്നാണ് അമീറിന്റെ ആദ്യ നിര്‍ദ്ദേശം.

നല്ലരീതിയില്‍ ബോഡി ബില്‍ഡ് ചെയ്യാനും ആരോഗ്യം കാത്ത് സൂക്ഷിക്കാനും ഭാരം കുറയ്ക്കാനുമുള്ള തന്റെ അനുഭവസമ്പത്തും അമീര്‍ വെളിപ്പെടുത്തുന്നുണ്ട്.

ഭാരം കുറയ്ക്കാന്‍ ഒരു അംഗീകൃത ഡയറ്റീഷ്യനെയാണ് സന്ദര്‍ശിക്കേണ്ടത്. ഒരു ശരാശരി മനുഷ്യന്‍ 1800 മുതല്‍ 2000 വരെ കലോറിയാണ് ഒരു ദിവസം ഭക്ഷണത്തിലൂടെ അകത്താക്കുന്നത്. 1800 ല്‍ കുറവ് കലോറിമൂല്യമുള്ള ഭക്ഷണം കഴിക്കുകയാണ് ഭാരം കുറയ്ക്കാന്‍ ആദ്യം ചെയ്യേണ്ടത്. സമീകൃത ആഹാരമെന്ന് പറയുന്നത് കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഫാറ്റും തുല്യമായുള്ളതാണ് എന്നും അമീര്‍ പറയുന്നു.

പൊതുവായ ആരോഗ്യത്തിന് നടപ്പും, നീന്തലും, കളികളും ജോഗിംഗും യോഗയും ഫലപ്രദമാണ്. എന്നാല്‍, മസില്‍ ബില്‍ഡിംഗോ ബോഡി ഷേപ്പിംഗോ ആണ് ലക്‍ഷ്യമെങ്കില്‍ ‘വെയ്റ്റ് ട്രെയിനിംഗ്’ വേണമെന്നും അമീര്‍ പറയുന്നു. ഇതിനായി വേണ്ട ഏറ്റവും പ്രധാനപ്പെട്ട സംഗതി ശരിയായ പരിശീലനമാണെന്നും അതിനായി ജിമ്മില്‍ ചേരുകയാണ് ഉത്തമമെന്നും അമീര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :