ഗുജറാത്തില്‍ ഇനി ഓണ്‍-ലൈന്‍ വോട്ടെടുപ്പ്

WEBDUNIA|
PRO
രാജ്യത്ത് ആദ്യമായി ഇ-വോട്ടിംഗ് അവതരിപ്പിക്കാന്‍ ഗുജറാത്ത് തയ്യാറെടുക്കുന്നു. അടുത്ത പഞ്ചായത്ത്-മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന് പൊതുജനങ്ങള്‍ക്ക് ഇ-വോട്ടിംഗിലൂടെ സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള അവസരമൊരുക്കുന്ന തിരക്കിലാണ് സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും.

രാജ്യത്ത് ആദ്യമായാണ് ഒരു ഔദ്യോഗിക തെരഞ്ഞെടുപ്പില്‍ ഓണ്‍-ലൈന്‍ വോട്ടിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത്. ഒക്ടോബര്‍ പകുതിയോടെ നടക്കാനിരിക്കുന്ന അഹമ്മദാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലായിരിക്കും ആദ്യമായി ഓണ്‍-ലൈന്‍ വോട്ട് രേഖപ്പെടുത്താനുള്ള ഭാഗ്യം പൊതുജനങ്ങള്‍ക്ക് ലഭിക്കുക.

അഹമ്മദാബാദിനു ശേഷം, രാജ്കോട്ട്, വഡോദര, സൂററ്റ്, ഭവ് നഗര്‍, ജാം നഗര്‍ എന്നിവടങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും ഇ-വോട്ടിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തും.

ഇ-വോട്ടിംഗിനെ കുറിച്ച് ആക്ഷേപമുള്ളവര്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് നഗരവികസന സമിതി വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു. ഇ-വോട്ടിംഗിന്റെ വിവിധ വശങ്ങളെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെസി കപൂറിന്റെ നേതൃത്വത്തില്‍ ഒരു ദൌത്യസംഘം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :