ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ ഇന്ന് വിരമിക്കും

ന്യൂദല്‍ഹി| WEBDUNIA|
രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ നിന്ന് മലയാളിയായ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ പടിയിറങ്ങുകയാണ്. സുപ്രീം കോടതിയുടെ അമരത്ത് മൂന്നു വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ ഇന്ന് വിരമിക്കും.

സുപ്രീം കോടതിയിലെ ഒന്നാം നമ്പര്‍ കോടതി മുറിയില്‍ അവസാന ദിന വാദം കേള്‍ക്കുന്ന ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് മുന്നില്‍ സ്വന്തം നാട്ടില്‍ നിന്നുള്ള ഹരജിയും പരിഗണനക്കെത്തും. ഇന്നത്തെ വാദം കേള്‍ക്കലിന് നിയുക്ത ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയുമുണ്ടാകും. സംവരണം സംബന്ധിച്ചുള്ള കേസിലെ അപ്പീലാണ് ഇന്ന് പരിഗണിക്കുന്നത്. നിരവധി കേസുകള്‍ക്ക് അവസാന വിധി പ്രഖ്യാപിച്ച ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ ഇന്ന് ഉച്ചയോടെ സുപ്രീംകോടതിയുടെ പടിയിറങ്ങും.

ബുധനാഴ്ച രാവിലെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എസ് എച്ച് കപാഡിയ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പുതിയ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. 2007 ജനുവരി 14നാണ് വൈക്കം ആപ്പാഞ്ചിറയിലെ കോനകുപ്പകത്തില്‍ ഗോപിനാഥന്റെ മകന്‍ ബാലകൃഷ്ണന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായത് .

2000 ജൂണ്‍ എട്ടു മുതല്‍ സുപ്രീംകോടതിയില്‍ ന്യായാധിപന്‍. നീതി നിര്‍വഹണത്തിന്റെ വഴിയില്‍നിന്ന് മനുഷ്യാവകാശ സംരക്ഷണത്തിലേക്കുള്ള പാതയാണ് സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസിനെ കാത്തിരിക്കുന്നതെന്നാണ് സൂചന. കെ ജി ബാലകൃഷ്ണനെ ദേശീയ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാനായി സര്‍ക്കാര്‍ ഉടന്‍ നിയോഗിച്ചേക്കുമെന്നാന് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :