ഇന്ത്യയില്‍ അമ്മമാര്‍ക്ക് സന്തോഷിക്കാനാവില്ല!

ന്യൂഡല്‍ഹി| WEBDUNIA|
PRO
ലോകം മാതൃദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യയിലെ അമ്മമാര്‍ക്കുള്ളത് അത്ര നല്ല വാര്‍ത്തയല്ല. അമ്മമാരുടെ ആരോഗ്യ പരിപാലനത്തിലും ക്ഷേമത്തിലും ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം പ്രതീക്ഷിക്കാവുന്നതിലും വളരെ താഴെയാണ്.

അമ്മമാര്‍ക്കുള്ള ഏറ്റവും അനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്കാന്‍ ലോകത്തിലെ 77 രാജ്യങ്ങളെ റേറ്റ് ചെയ്തപ്പോള്‍ ഇന്ത്യയ്ക്ക് എഴുപത്തിമൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ‘സേവ് ദ ചില്‍ഡ്രന്‍’ എന്ന സംഘടനയാണ് റേറ്റിംഗ് നടത്തിയത്. ‘സ്റ്റേറ്റ് ഓഫ് വേള്‍ഡ്സ് മദേഴ്സ്’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ആഭ്യന്തര യുദ്ധവും പട്ടിണിയും താറുമാറാക്കിയ കെനിയ, കോംഗോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളെക്കാള്‍ താഴെയാണ് എന്നുള്ളതാണ് കൂടുതല്‍ ഞെട്ടല്‍ നല്‍കുന്ന സംഗതി.

ക്യൂബയാണ് പട്ടികയില്‍ ഒന്നാമത്. ഇസ്രയേല്‍, അര്‍ജന്റീന, ബാര്‍ബഡോസ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ക്യൂബയ്ക്ക് തൊട്ടു പിന്നില്‍. അവികസിത രാജ്യങ്ങളുടെ പട്ടികയിലുള്ള ബംഗ്ലാദേശ് പതിനാലാം സ്ഥാനത്തും എത്തി. ചൈന പട്ടികയില്‍ പതിനെട്ടാം സ്ഥാനത്തും ശ്രീലങ്ക നാല്‍പ്പതാം സ്ഥാനത്തും പാകിസ്ഥാന്‍ എഴുപത്തിയഞ്ചാം സ്ഥാനത്തുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :