ഇന്ത്യയില്‍ പക്ഷാഘാത നിരക്ക് 17 ലക്ഷമാവും

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇന്ത്യയില്‍ പക്ഷാഘാത നിരക്ക് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 2015 ആവുമ്പോഴേക്കും രാജ്യത്ത് 17 ലക്ഷം ആള്‍ക്കാര്‍ക്ക് പക്ഷാഘാതം ഉണ്ടാവുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

രാജ്യത്തെ വിവിധ ആശുപത്രികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പക്ഷാഘാതമേല്‍ക്കുന്ന രോഗികളില്‍ 15 മുതല്‍ 30 ശതമാനം വരെയുള്ളവര്‍ 40 വയസ്സിനു താഴെ മാത്രം പ്രായമുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘നാഷണല്‍ കമ്മീഷന്‍ ഓണ്‍ മാക്രോ എക്കണോമിക്സ് ആന്‍ഡ് ഹെല്‍ത്ത്’ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

2005 ല്‍ രാജ്യത്ത് 12 ലക്ഷം പക്ഷാഘാത കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് 2015 ആവുമ്പോഴേക്കും 17 ലക്ഷമായി ഉയരുമെന്നാണ് പ്രവചനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :