26/11: കസബിന് വധശിക്ഷ

മുംബൈ| WEBDUNIA|
PTI
ലോകം കാത്തിരുന്ന വിധിയെത്തി. മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ സ്വദേശി അജ്മല്‍ അമീര്‍ കസബിന് വധശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നു. മുംബൈ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ജഡ്ജി എം എല്‍ തഹിലിയാനി വിധിന്യായം കസബിനെ വായിച്ചുകേള്‍പ്പിച്ചു. വിധി കേട്ട കസബ് കോടതിയില്‍ പൊട്ടിക്കരഞ്ഞു.

17 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് കസബിനെതിരായ വിധി എത്തിയിരിക്കുന്നത്. കസബിനെതിരായ 86 കുറ്റങ്ങളും വിചാരണക്കോടതി ശരിവച്ചിരുന്നു. പ്രധാനമായും നാലു കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ നല്‍കിയിരിക്കുന്നത്. അഞ്ച് കുറ്റങ്ങള്‍ക്ക് ജീവപര്യന്തവും വിധിച്ചു. രാജ്യത്തിനെതിരായ യുദ്ധം ചെയ്യലാണ് ഏറ്റവും പ്രധാനപ്പെട്ട കുറ്റമായി കോടതി പരിഗണിച്ചത്. ഭീകരാക്രമണത്തില്‍ 166 പേര്‍ മരിച്ചതിന്‍റെയും പൂര്‍ണ ഉത്തരവാദികളിലൊരാള്‍ കസബാണ്. കസബ് ഈ ആക്രമണത്തിന്‍റെ ഗൂഢാലോചനയിലും പങ്കാളിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

തീവ്രവാദത്തിനെതിരായ വിധിയാണിതെന്ന് വധശിക്ഷ പ്രഖ്യാപിച്ചുകൊണ്ട് ജഡ്ജി പറഞ്ഞു. ഇന്ന് രണ്ടുമണിക്കൂറോളം നീണ്ട കോടതിനടപടികള്‍ക്കൊടുവിലാണ് കസബിന് വധശിക്ഷ നല്‍കാന്‍ കോടതി വിധിച്ചിരിക്കുന്നത്.

ഇപ്പോള്‍ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിധി ഇനി ഹൈക്കോടതി അംഗീകരിക്കണം. സ്വാഭാവികമായും ഇത് അംഗീകരിക്കപ്പെടും. ആവശ്യമെങ്കില്‍ അപ്പോള്‍ കസബിന് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനുള്ള അവസരമുണ്ട്. അതിനു ശേഷം രാഷ്ട്രപതിയെ സമീപിക്കാനും കസബിന് അവസരമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :