ലൈവ് റിപ്പോര്‍ട്ടിംഗിനെത്തിയ ജേര്‍ണലിസ്റ്റ് കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി| WEBDUNIA|
PRO
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ ഉണ്ടായ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. ഒരു കെട്ടിടത്തിലുണ്ടായ തീ പിടിത്തം റിപ്പോര്‍ട്ടുചെയ്യാനെത്തിയ സഹാറ സമയ് ടി വി ചാനല്‍ റിപ്പോര്‍ട്ടര്‍ അജയ് തിവാരി(25) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

അപകടമുണ്ടായ കെട്ടിടത്തിന്‍റെ ഭിത്തി തിവാരിക്കു മേലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. അതിനു ശേഷം ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതും അപകടത്തിന്‍റെ ആഴം വര്‍ദ്ധിപ്പിച്ചു.

ദ്വാരകയ്ക്ക് സമീപം രാജാപുരിയില്‍ ഒരു തുണി ഗോഡൌണിന് തീ പിടിച്ച സംഭവം റിപ്പോര്‍ട്ടു ചെയ്യാനെത്തിയതായിരുന്നു അജയ് തിവാരി. അദ്ദേഹം വിവരങ്ങള്‍ ലൈവായി ചാനലിന് നല്‍കിക്കൊണ്ടിരിക്കെ ഫസ്റ്റ് ഫ്ലോറില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഇതോടെ കെട്ടിടത്തിലേക്കുള്ള പൈപ്പ്‌ലൈന്‍ തകര്‍ന്നു. വെള്ളം കുത്തിയൊഴുകിയുണ്ടായ മര്‍ദ്ദത്തില്‍ കെട്ടിടത്തിന്‍റെ ഭിത്തി തകര്‍ന്നുവീഴുകയും അജയ് തിവാരി അതിനുള്ളില്‍ പെടുകയുമായിരുന്നു.

ഉടന്‍ തന്നെ വീണ്ടും ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം വൈകി. തിവാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബീഹാര്‍ സ്വദേശിയായ അജയ് തിവാരി നാലുവര്‍ഷം മുമ്പാണ് സഹാറ സമയ് ചാനലിന്‍റെ റിപ്പോര്‍ട്ടറായി എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :