വീഡിയോകോണിന് ലോകബാങ്കിന്‍റെ നിരോധനം

ന്യൂഡല്‍ഹി| WEBDUNIA|
PRO
വീഡിയോകോണിന് ലോകബാങ്കിന്‍റെ നിരോധനം. വ്യവസായ കാര്യങ്ങളില്‍ ലോകബാങ്കുമായി സഹകരിക്കുന്നതിനാണ് അടുത്ത മൂന്നുവര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2013 ജനുവരി 11 വരെയാണ് വീഡിയോകോണിനെ ലോകബാങ്ക് കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്നത്.

ഇടപാടുകളില്‍ വഞ്ചനയും അഴിമതിയും കാണിച്ചു എന്നതാണ് വേണുഗോപാല്‍ ദൂത് നേതൃത്വം നല്‍കുന്ന വീഡിയോകോണിനെതിരായ കുറ്റം. കാര്യനിര്‍വഹണത്തിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന് വീഡിയോകോണിന് മേല്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിന് കാരണമായി ലോകബാങ്ക് പറയുന്നു. അതുകൊണ്ടുതന്നെ അടുത്ത മൂന്നു വര്‍ഷത്തേക്ക് വീഡിയോകോണുമായി സഹകരിക്കേണ്ടതില്ലെന്ന് ലോകബാങ്കിന്‍റെ വെബ്‌സൈറ്റ് പറയുന്നു.

2010 ജനുവരി 11 മുതല്‍ ഈ നിരോധനം നിലവില്‍ വന്നതായാണ് വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നത്. വേണുഗോപാല്‍ ദൂതോ അദ്ദേഹത്തിന്‍റെ വക്താവോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

സത്യം ചെയര്‍മാന്‍ നടത്തിയ തട്ടിപ്പിന്‍റെ പേരില്‍ മുമ്പ് സത്യം കമ്പ്യൂട്ടേഴ്സിനെ സമാനമായ രീതിയില്‍ ലോകബാങ്ക് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :