ഏറ്റവും വലിയ സ്റ്റെല്‍ത്ത് കപ്പല്‍ ഇന്ത്യയ്ക്ക്

മുംബൈ| WEBDUNIA|
ലോകത്തിലെ ഏറ്റവും വലിയ സ്റ്റെല്‍ത്ത് കപ്പല്‍ എന്ന വിശേണവുമായി ഇന്ത്യയുടെ ഐ‌എന്‍‌എസ് ശിവാലിക് വ്യാഴാഴ്ച കമ്മീഷന്‍ ചെയ്തു. പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് ശിവാലിക് രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.

ശത്രുക്കളുടെ റഡാറില്‍ പെടാതെ ആക്രമണം നടത്താനുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ആദ്യ യുദ്ധക്കപ്പലാണ് ശിവാലിക്. റഡാറില്‍ പെടാതെ ലക്‍ഷ്യത്തിന് വളരെ അടുത്തു നിന്ന് പോലും ആക്രമണം നടത്താന്‍ കഴിവുള്ള കപ്പല്‍ മുംബൈയിലെ മാസഗാവ് ഡോക്സ് ലിമിറ്റഡിലാണ് നിര്‍മ്മിച്ചത്.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഇത്തരത്തിലുള്ള 10 കപ്പലുകള്‍ കൂടി നിര്‍മ്മിക്കും. ഇന്ത്യന്‍ നാവിക സേനയുടെ പ്രോജക്ട് 17 പദ്ധതിയുടെ ഭാഗമാണ് സ്റ്റെല്‍ത്ത് കപ്പല്‍ നിര്‍മ്മാണം.

2800 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ച ശിവാലിക്കിന് 6000 ടണ്‍ കേവുഭാരമാണ് ഉള്ളത്. ഇന്ത്യന്‍, റഷ്യന്‍, ഇസ്രയേലി, പാശ്ചാത്യ ആയുധങ്ങളും സെന്‍സറുകളും ശിവാലിക്കിന് കരുത്ത് വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയുടെ ആദ്യ സ്റ്റെല്‍ത്ത് യുദ്ധക്കപ്പലില്‍ മൊത്തം 35 ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 250 ജോലിക്കാരുണ്ടാവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :