രഞ്ജിത കുടുങ്ങി; വിവരം നല്‍കിയത് നിത്യാനന്ദ

ranjitha
ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
നടി എവിടെയാണുള്ളതെന്ന വിവരം, ലൈംഗികാപവാദക്കേസില്‍ കുടുങ്ങിയ ബുധനാഴ്ച കര്‍ണാടക പൊലീസിന് വെളിപ്പെടുത്തി. രഞ്ജിതയുടെ പുതിയ മൊബൈല്‍ നമ്പറും നിത്യാനന്ദ പൊലീസിന് കൈമാറിയിട്ടുണ്ട്. നിത്യാനന്ദയുടെ മൊബൈല്‍ പൊലീസ് പിടിച്ചെടുത്തതിനാല്‍ രഞ്ജിതയെ ഒറ്റുകൊടുക്കാന്‍ നിത്യാനന്ദ നിര്‍ബന്ധിതനാവുകയായിരുന്നു എന്നാണറിയുന്നത്.

നിത്യാനന്ദയില്‍ നിന്ന് ലഭിച്ച മൊബൈല്‍ നമ്പര്‍ വഴി പൊലീസ് രഞ്ജിതയെ ബന്ധപ്പെട്ടു. ഒളിച്ചിരിക്കുന്ന ഇടം തങ്ങള്‍ക്ക് അറിയാമെന്നും ഉടനടി കേസന്വേഷണത്തില്‍ സഹകരിക്കാനായി ബാംഗ്ലൂരില്‍ എത്തിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ ബാംഗ്ലൂരില്‍ എത്താമെന്ന് രഞ്ജിത സമ്മതിച്ചിട്ടുണ്ട്.

നിത്യാനന്ദയുടെ മുന്‍ ശിഷ്യനായ ലെനിന്‍ കറുപ്പന്‍ രഞ്ജിതയും നിത്യാനന്ദയും ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ നല്‍കിയതോടെ നിത്യാനന്ദ മുങ്ങുകയായിരുന്നു. നാല്‍‌പ്പത്തിയഞ്ച് ദിവസങ്ങളോളം ഹിമാചല്‍ പ്രദേശിലാണ് നിത്യാനന്ദ ഒളിച്ച് താമസിച്ചത്. ഹിമാചലില്‍ നിന്ന് നടി രഞ്ജിതയെ 174 തവണ നിത്യാനന്ദ മൊബൈലില്‍ വിളിച്ചിട്ടുണ്ടെന്ന് ബാംഗ്ലൂര്‍ പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.

രഞ്ജിതയെ നിത്യാനന്ദ ബന്ധപ്പെടാറുണ്ടായിരുന്ന നമ്പറില്‍ പൊലീസ് വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ ‘സ്വിച്ച് ഓഫ്’ ആണെന്ന സന്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് നിത്യാനന്ദയോട് കുറച്ചുകൂടി കടുത്ത ഭാഷയില്‍ പൊലീസ് ചോദിച്ചപ്പോള്‍ വെറെ നിവൃത്തിയില്ലാതെ രഞ്ജിതയുടെ പുതിയ ഫോണ്‍ നമ്പര്‍ നല്‍കുകയായിരുന്നു.

നിത്യാനന്ദയെ ചോദ്യം ചെയ്യുന്നത് ഏറെ ദുഷ്കരമാണെന്നാണ് പൊലീസ് പറയുന്നത്. ചോദ്യങ്ങള്‍ തുടങ്ങിയാല്‍ നിത്യാനന്ദ ധ്യാനനിമഗ്നനായി അഭിനയിക്കുമെത്രെ. ഇക്കഴിഞ്ഞ ദിവസം നെഞ്ചില്‍ ഇരുകൈകളും അമര്‍ത്തിപ്പിടിച്ച് തനിക്ക് ഹൃദയാഘാതം ഉണ്ടായതായി നിത്യാനന്ദ നാടകം കളിച്ചിരുന്നു. എന്നാല്‍ ഹൃദ്രോഗ വിദഗ്‌ധര്‍ പരിശോധിച്ചപ്പോള്‍ നിത്യാനന്ദയ്ക്ക് ഒരു രോഗവുമില്ലെന്ന് കണ്ടെത്തി.

ഇതുവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. മിക്കപ്പോഴും ചിരിയും ധ്യാനവുമാണ് നിത്യാനന്ദയുടെ മറുപടി. ഒരു സന്യാസിയായതിനാല്‍ ‘മൂന്നാം‌മുറ’ നടത്താന്‍ പൊലീസിന് മടിയുമുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ നിത്യാനന്ദയുടെ ലീലകള്‍ക്ക് ഇരകളായവര്‍ തന്നെ മുന്‍‌കൈയെടുത്ത് പരാതി നല്‍കിയാലേ എന്തെങ്കിലും ഫലമുണ്ടാകൂ - പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

ബുധനാഴ്ച രാത്രിയോടെ നിത്യാനന്ദയുടെ പൊലീസ് കസ്റ്റഡി അവസാനിക്കുകയാണ്. ഒരു ആഴ്ച കൂടി നിത്യാനന്ദയെ ചോദ്യം ചെയ്യലിനായി വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അനുമതി നല്‍‌കിയിട്ടില്ല. അതിനാല്‍ ബുധനാഴ്ച രാത്രി നിത്യാനന്ദ തന്റെ ജയിലിലെ ആദ്യ ദിവസം ആരംഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :