കൊതുകിനെ നേരിടാന്‍ കൊതുകുവല ധാരാളം

കൊല്‍ക്കത്ത| WEBDUNIA|
കൊതുകുകളില്‍ നിന്ന് രക്ഷ നേടാന്‍ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ കൊതുകുനിവാരിണികള്‍ ഉപയോഗിക്കുന്നത് പ്രയോജനം ചെയ്യില്ലെന്ന് കണ്ടെത്തല്‍. പരത്തുന്ന കൊതുകുകള്‍ ഇത്തരം രാസപദാര്‍ത്ഥങ്ങളെ അതിജീവിക്കാനുള്ള ശേഷി നേടിക്കഴിഞ്ഞതായി കൊതുകുജന്യ രോഗങ്ങളെ കുറിച്ച് പഠനം നടത്തുന്ന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഡിഡിടി, മാലത്തിയോണ്‍ തുടങ്ങിയ പരമ്പരാഗത കീടനാശിനികളെ പ്രതിരോധിക്കാനുള്ള ശേഷി മലേറിയ പരത്തുന്ന അനോഫലിസ് കൊതുകുകള്‍ നേരത്തെ തന്നെ കൈവരിച്ചു കഴിഞ്ഞു. ഇപ്പോള്‍, പരക്കെ ഉപയോഗിക്കുന്ന മറ്റ് കൊതുകു നിവാരിണികളെയും അതിജീവിക്കാന്‍ അവയ്ക്ക് കഴിയും, കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എന്റമോളജിസ്റ്റ് ദേബാശിഷ് ബിസ്വാസ് പറയുന്നു. ലോക മലേറിയ ദിനത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലേറിയ ബാധിച്ചവരില്‍ 80‌-85 ശതമാനവും ദ്രാവക രൂപത്തിലോ കോയില്‍ രൂപത്തിലോ ഉള്ള കൊതുകുനിവാരിണികള്‍ ഉപയോഗിച്ചിരുന്നതായി അടുത്തകാലത്ത് പുറത്തുവന്ന ഒരു സര്‍വേയില്‍ പറയുന്നത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. എന്നാല്‍, കൊതുകുവല ഉപയോഗിച്ചവരില്‍ 3-4 ശതമാനം ആളുകള്‍ക്ക് മാത്രമേ മലേറിയ ബാധിച്ചുള്ളൂ എന്നും സര്‍വെയില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :