നിതീഷ് കുമാറും ഇനി ബ്ലോഗര്‍

പറ്റ്ന| WEBDUNIA|
PRO
ബ്ലോഗര്‍മാരായ മുഖ്യമന്ത്രിമാരുടെ നിരയിലേക്ക് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും. നിതീഷ്സ്പീക്സ്.ബ്ലോഗ്സ്പോട്ട്.കോം(Nitishspeaks.blogspot.com) എന്ന പേരിലാണ് നിതീഷ് ജനങ്ങളുമായി ബ്ലോഗിലൂടെ സംവദിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൌഹാന്‍ എന്നിവരാണ് ബ്ലോഗിംഗില്‍ നിതീഷിന്‍റെ മുന്‍‌ഗാമികള്‍.

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ സൈക്കിള്‍ വിതരണം ചെയ്യാനുള്ള തന്‍റെ സ്വപ്ന പദ്ധതിയെക്കുറിച്ചാണ് ബ്ലോഗിലെ നിതീഷിന്‍റെ ആദ്യ പോസ്റ്റ്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ബ്ലോഗില്‍ നിതീഷ് വാചാലനാവുന്നുണ്ട്. വനിതാ സംവരണ ബില്ലില്‍ പാര്‍ട്ടി പ്രസിഡന്‍റ് ശരദ് യാദവിനോടുള്ള ഭിന്നതയും നിതീഷ് ബ്ലോഗിലൂടെ വ്യക്തമാക്കുന്നു.

സ്ത്രീ ശാക്തീകരണമില്ലാതെ ഒരു സമൂഹത്തിനും പുരോഗതി സാധ്യമല്ലെന്നും ഇത് സാധ്യമാവണമെങ്കില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാകണമെന്നും നിതീഷ് പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി സൈക്കിള്‍ ലഭ്യമാക്കാനുള്ള പദ്ധതി ഇതിനുള്ള ആദ്യ ചുവടു വയ്പ്പാണെന്നും നിതീഷ് പോസ്റ്റില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :