വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തു

ഗയ| WEBDUNIA|
PRO
ബീഹാറിലെ ഗയയില്‍ ഒരു വിദേശ വനിതയെ അജ്ഞാത സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ഇരുപത്തിയഞ്ച് വയസ്സുള്ള ഒരു ജപ്പാന്‍‌കാരിയാണ് ബലാത്സംഗത്തിന് ഇരയാ‍യതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.

അജ്ഞാതരായ അഞ്ചംഗ സംഘമാണ് അക്രമം നടത്തിയത്. യുവതി ഗയ റയില്‍‌വെ സ്റ്റേഷനിലേക്ക് പോകും വഴി ആളൊഴിഞ്ഞ ഇടത്തുവച്ച് ഓട്ടോയില്‍ നിന്ന് അവരെ വലിച്ചു പുറത്തിട്ടാണ് അഞ്ചംഗം സംഘം കൃത്യം നടത്തിയത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ശനിയാഴ്ച രാവിലെ യുവതി അമാവ പൊലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ടോക്കിയോ നിവാസിയായ യുവതി ഇന്ത്യയിലെ ബുദ്ധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായാണ് ഗയയില്‍ എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :