ഞാന്‍ പാകിസ്ഥാന്‍റെ മരുമകളല്ല: സാനിയ

മുംബൈ| WEBDUNIA|
PTI
താന്‍ പാകിസ്ഥാന്‍റെ മരുമകളല്ലെന്നും ഷൊയൈബ് മാലിക്കിന്‍റെ ഭാര്യ മാത്രമാണെന്നും ഇന്ത്യന്‍ ടെന്നീസ് സുന്ദരി സാനിയ മിര്‍സ. ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാനിയ ഇങ്ങനെ പറഞ്ഞത്. വിവാഹത്തിന് ശേഷം ആദ്യമായാണ് സാനിയയും ഷൊയൈബും ഒരു മാധ്യമത്തിന് അഭിമുഖം നല്‍കുന്നത്.

താന്‍ ഇനിയും ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങുമെന്ന് സാനിയ മിര്‍സ പറഞ്ഞു. “ഞാന്‍ പാകിസ്ഥാന്‍റെ മരുമകളല്ല. ഞാന്‍ ഒരു പാകിസ്ഥാനിയെയല്ല വിവാഹം കഴിച്ചത്. ഷൊയൈബ് എന്ന വ്യക്തിയെയാണ് വിവാഹം കഴിച്ചത്. ഇതൊരു രാഷ്ട്രീയ പ്രശ്നമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഞങ്ങള്‍ രണ്ടു വ്യക്തികളാണെന്ന് അവര്‍ മറന്നു പോകുന്നു.” - സാനിയ പറഞ്ഞു.

- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ ആരെ പിന്തുണയ്ക്കുമെന്ന ചോദ്യത്തിന് “ഞാന്‍ ഇന്ത്യയെ പിന്തുണയ്ക്കും. എന്നാല്‍ ഷൊയൈബ് സെഞ്ച്വറി നേടണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു” എന്നായിരുന്നു സാനിയയുടെ മറുപടി.

അയേഷ സിദ്ദിഖിയുമായുണ്ടായ വിവാദത്തെക്കുറിച്ചും സാനിയ നിലപാട് വ്യക്തമാക്കി - “എന്താണ് സത്യമെന്ന് നമുക്ക് അറിയാം. ഷൊയൈബില്‍ എനിക്ക് വിശ്വാസമുണ്ട്.”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :