“ഗാന്ധിജി സെക്സില്‍ തല്‍പ്പരനായിരുന്നു”

മുംബൈ| WEBDUNIA|
PRO
ഗാന്ധിജിയുടെ ലൈംഗിക ചിന്തകളെ കുറിച്ച് വിശദീകരിക്കുന്ന ‘നേക്കഡ് അംബീഷന്‍’ എന്ന പുസ്തകം വിവാദ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. ഇന്ത്യക്കാര്‍ ദിവ്യപരിവേഷം നല്‍കുന്ന ഗാന്ധിജി ഒരു സാധാരണ മനുഷ്യനെ പോലെ ലൈംഗികതയെ കുറിച്ച് സംസാരിക്കാനും എഴുതാനും താല്പര്യപ്പെട്ടിരുന്നു എന്നാണ് ഗ്രന്ഥകര്‍ത്താവായ ബ്രിട്ടീഷ് ചരിത്രകാരന്‍ ജാഡ് ആഡംസ് അവകാശപ്പെടുന്നത്.

ജാഡ് ആഡംസ് 1995 ല്‍ ‘ദ ഡൈനാസ്റ്റി’ എന്ന പേരില്‍ ഗാന്ധി-നെഹ്രു കുടുംബത്തെ കുറിച്ചുള്ള പുസ്തകം എഴുതി ശ്രദ്ധേയനായിരുന്നു. ഗാന്ധിയെ കുറിച്ച് അറിയാവുന്നവര്‍ എഴുതിയതും ഗാന്ധിജി സ്വയം എഴുതിയതും മറ്റ് വിശ്വസനീയ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളുമാണ് തന്റെ പുതിയ പുസ്തകത്തിന് ആധാരമാക്കിയതെന്ന് ആഡംസ് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

വിഭജന സമയത്ത് ഗാന്ധിജിയുടെ സമീപനങ്ങളെ അസ്വാഭാവികം എന്നാണ് ജവഹര്‍ലാല്‍ നെഹ്രു വിശേഷിപ്പിച്ചത്. ജെ കൃപലാനിയും വല്ലഭായ് പട്ടേലും ഗാന്ധിജിയുടെ ലൈംഗിക സമീപനങ്ങള്‍ കാരണമാണ് അദ്ദേഹത്തില്‍ നിന്ന് അകലം പാലിച്ചത് എന്നും ആഡംസ് പറയുന്നു.

തന്റെ പുസ്തകത്തിന് ധാരാളം ഇന്ത്യക്കാര്‍ താമസിക്കുന്ന ബ്രിട്ടണില്‍ നല്ല സ്വീകരണമാണ് ലഭിച്ചതെന്ന് ആഡംസ് അവകാശപ്പെടുന്നു. എന്നാല്‍, പുസ്തകത്തില്‍ ആഡംസ് ആധാരമാക്കിയിരിക്കുന്ന വിവരങ്ങളുടെ സത്യസന്ധതയെ കുറിച്ച് സംശയമുണ്ടെന്നാണ് ഇന്ത്യന്‍ നേതാക്കളുടെ പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :