നഴ്സ് മൊബൈലില്‍, കുഞ്ഞിന്റെ വിരലറ്റു!

കൊല്‍ക്കത്ത| WEBDUNIA| Last Modified ഞായര്‍, 21 മാര്‍ച്ച് 2010 (17:29 IST)
PRO
രാജ്യത്തെ ആതുര സേവന രംഗത്തെ അനാസ്ഥയ്ക്ക് ഒരു ഉദാഹരണം കൂടി. കൊല്‍ക്കത്തയിലെ ചൈല്‍ഡ് ഹെല്‍ത്ത് ഇസ്റ്റിറ്റൂട്ടില്‍ പ്രവേശിപ്പിച്ചിരുന്ന ഒരു പിഞ്ചു കുഞ്ഞിന്റെ വിരല്‍ നഴ്സിന്റെ കാരണം അറ്റു പോയി.

ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കൈയ്യില്‍ ഒട്ടിച്ചിരുന്ന പ്ലാസ്റ്റര്‍ അശ്രദ്ധമായി നീക്കം ചെയ്യുമ്പോഴാണ് കുഞ്ഞിന്റെ കൈവിരല്‍ നഴ്സ് കത്രിക ഉപയോഗിച്ച് മുറിച്ചുമാറ്റിയത്. കുഞ്ഞിനെ പരിചരിക്കുന്ന സമയത്ത് നഴ്സ് മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനാലാണ് അപകടമുണ്ടായത് എന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

കുഞ്ഞിന്റെ വലത് കൈയ്യിലെ ചെറുവിരലാണ് നഴ്സിന്റെ അശ്രദ്ധ കാരണം മുറിഞ്ഞത്. നഴ്സിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. റാണാഘട്ട് നദിയ ജില്ലയില്‍ നിന്നുള്ള ആളുകളും കുട്ടിയുടെ മാതാപിതാക്കളും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഈ മാസം ആദ്യം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :