ബ്രഹ്മോസ് വെര്‍ട്ടിക്കല്‍-ലോഞ്ച് വിജയം

ഭുവനേശ്വര്‍| WEBDUNIA|
PRO
ബ്രഹ്മോസ് ക്രൂയിസ് മിസൈലിന്റെ വെര്‍ട്ടിക്കല്‍-ലോഞ്ച് പതിപ്പ് വിജയകരമായി പരീക്ഷിച്ചു. തൊടുത്തു വിടുന്ന കപ്പലിനു ചുറ്റും 360 ഡിഗ്രി പരിധിയില്‍ എവിടേക്ക് വേണമെങ്കിലും ആക്രമണം നടത്താന്‍ കഴിയുന്ന മിസൈലിന്റെ ആക്രമണ പരിധി 290 കിലോമീറ്ററാണ്. ഇത്തരം മിസൈല്‍ വികസിപ്പിച്ച ആദ്യത്തെ രാജ്യമെന്ന ബഹുമതിയും ഇതോടെ ഇന്ത്യയ്ക്ക് സ്വന്തമായി.

ഒറീസ തീരത്തിനടുത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ യുദ്ധക്കപ്പലായ ഐ‌എന്‍‌എസ് രണ്‍‌വീറില്‍ നിന്നാണ് ബ്രഹ്മോസിന്റെ പുതിയ പതിപ്പ് തൊടുത്തുവിട്ടത്. മിസൈല്‍ കൃത്യതയോടെ ലക്‍ഷ്യത്തില്‍ എത്തി എന്നും ദൌത്യം വിജയമായിരുന്നു എന്നും ബ്രഹ്മോസ് എയറോസ്പേസ് തലവന്‍ എ ശിവസ്ഥാണു പിള്ള പറഞ്ഞു.

മിസൈലിന്റെ സോഫ്റ്റ്‌വെയറില്‍ വരുത്തിയ മാറ്റം ഗുണകരമായെന്നും എയറോസ്പേസ് തലവന്‍ പറഞ്ഞു. ഇന്തോ‌-റഷ്യന്‍ സംയുക്ത സംരംഭമായ ബ്രഹ്മോസ് വെര്‍ട്ടിക്കല്‍ ലോഞ്ചര്‍ പതിപ്പ് നാവികസേന ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായാണ് പരീക്ഷണം നടത്തിയത്.

കടലില്‍ സ്വതന്ത്രമായി ഒഴുകി നടന്ന ഒരു ചെറു യാനത്തിനെ ലക്‍ഷ്യം വച്ചായിരുന്നു മിസൈല്‍ തൊടുത്തുവിട്ടത്. ജലനിരപ്പിന് തൊട്ടുമുകളില്‍ തുളഞ്ഞു കയറിയ മിസൈല്‍ ലക്‍ഷ്യം പൂര്‍ണമായി നശിപ്പിച്ചു. ഇന്ത്യയുടെ എല്ലാ യുദ്ധക്കപ്പലുകളിലും ബ്രഹ്മോസിന്റെ വെര്‍ട്ടിക്കല്‍ പതിപ്പ് ഘടിപ്പിക്കാനാണ് തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :